Header

ശിഹാബ് ഒരു നന്മ വൃക്ഷം – നറുക്കെടുപ്പില്‍ ലഭിച്ച കാര്‍ സഹായനിധിയിലേക്ക് തിരികെ നല്‍കി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : അനാഥ കുടുംബത്തിന്റെ  സഹായ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പില്‍ ലഭിച്ച മാരുതി സ്വിഫ്റ്റ് കാര്‍  സഹായ നിധിയിലേക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി. ബ്ലാങ്ങാട് മടപ്പെന്‍ അബു മകന്‍ ശിഹാബാണ്  തനിക്ക് സമ്മാനമായി ലഭിച്ച മാരുതി സ്വിഫ്റ്റ് കാര്‍ കുടുംബ സഹായ നിധിയിലേക്ക് തിരിച്ചേല്‍പിച്ചത്. ബ്ലാങ്ങാട് യുവധാര ക്ലബ്ബ് നടത്തിയ കുടുംബ സഹായ ഫണ്ടിലേക്ക്  അഞ്ഞൂറ് രൂപയുടെ നാല് കൂപ്പണ്‍ ശിഹാബ് എടിത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന നെറക്കെടുപ്പ് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറാണ് നിര്‍വഹിച്ചത്. ഇതില്‍ ഒന്നാം സമ്മാനമായ കാര്‍ ശിഹാബിന് ലഭിക്കുകയായിരുന്നു. ഇന്നലെ കാറിന്റെ ചാവി എം എല്‍ എ കെ വി അബ്ദുല്‍ഖാദറില്‍ നിന്നും സ്വീകരിച്ചതിനു ശേഷമാണ് സഹായ നിധിയിലേക്ക് കാര്‍ തിരികെ ഏല്‍പിക്കുന്നതായി അറിയിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.