Header

സ്ഥലംമാറ്റ കാര്യങ്ങളില്‍ സര്‍ക്കാരിന് മനുഷ്യത്വപരമായ സമീപനം വേണം – എന്‍ജിഒ അസോസിയേഷന്‍

ചാവക്കാട്: ജീവനക്കാരുടെ സ്ഥലം മാറ്റ കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി. എന്‍ജിഒ അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. വനിതകളേയും വികലാംഗരേയും രോഗബാധിതരേയും സ്ഥലംമാറ്റ പരിരക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരേയും തികച്ചും രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റി പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്കുകയും കൃത്യമായി നടപ്പിലാക്കി വരുന്നതുമായ സ്ഥലം മാറ്റ ചട്ടങ്ങള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിന് ഭരണാനുകൂല സംഘടനകള്‍ ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം  പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് വി.യൂനസ് അധ്യക്ഷനായി. ജില്ല പ്രസിഡന്റ് കെ.പി.ജോസ്, ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.പി.ഹനീഷ് കുമാര്‍, എസ്. വിനോദ്, എ.എന്‍. നദീറ, എം.ഒ. ഡെയ്‌സന്‍, ടി.ജി. രഞ്ജിത്ത്, എം.ജി. ജോസഫ്, സോണി സോളമന്‍ എന്നിവര്‍ പ്രസംഗിച്ചു.

thahani steels

Comments are closed.