അജ്‌മാൻ : യു.എ.ഇയിലുള്ള ഗുരുവായൂർ മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മ ഗ്രാന്മഗുരുവായൂർ സംഘടിപ്പിച്ച ഗ്രാമോത്സവം – 2019 വെള്ളിയാഴച്ച അജ്മാൻ ഹാബിറ്ററ്റ് സക്കൂളിൽ അരങ്ങേറിയ സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു.
കേരള പി എസ് സി ചെയർമാൻ അഡ്വ: എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. ഇ.പി.ജോൺസൺ (പ്രസി.ഇന്ത്യൻ അസ്സോസ്സിയേഷൻ, ഷാർജ), മാത്തുക്കുട്ടി കണ്ഡോൺ ( എം ഡി, എൻ ടി വി ), ഹിഷാം അബ്ദുൾ സലാം (പ്രോഗ്രാം ഡയറക്ടർ, റേഡിയോ ഏഷ്യാ), ജാസിം(പ്രസി. ഐ എസ് സി, അജ്മാൻ ) രാജേഷ് നെട്ടൂർ (സെക്ര. മാസ് ഷാർജ), ഗ്രാന്മ ഭാരവാഹികളായ അബ്ദുൾ നാസർ, മൊയതുണ്ണി ഹാജി, പ്രദീഷ്, ഇംത്ത്യാസ്, അജയഘോഷ്, ഷഫീഖ് എന്നിവർ സംസാരിച്ചു,,
തുടർന്ന് ഗൃഹാതുരത്വം നൽകി കൊണ്ട് ലേഖ അജയ് നയിച്ച മിടക്കൈ നാടൻ കലാ സംഘത്തിന്റെ നാടൻ പാട്ടും, നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും, പിന്നണി ഗായകൻ കെ.കെ.നിഷാദും, നീതു ജിനുവും,സനം ഷരീഫും നേതൃത്വം നൽകിയ സംഗീതനിശയും, താളലയ വിസ്മയങ്ങളിൽ ആർപ്പുവിളികളുമായി സീക്ക് യു.എ.ഇയുടെ ശിങ്കാരി മേളവും പ്രവാസ ലോകത്തെ കലാ സ്നേഹികൾക്ക് മറ്റൊരു അനുഭവമായി മാറി, 30 വർഷത്തിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന അബ്ദുൾ നാസർ മൊയ്തുണ്ണി ഹാജിയെ ആദരിക്കുകയും, ഗ്രാഫിക് ഡിസൈനർ റാഷിദ് വാകയിലിന് ഉപഹാരവും നല്കി.