തൃശ്ശൂര്‍: ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് സൂചന.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ആനന്ദിനു നേര്‍ക്കുള്ള ആക്രമണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി വീഴ്ത്തുകയായിരുന്നു.