Header

ഗുരുവായൂര്‍ നഗര വികസനം : ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണും

ഗുരുവായൂര്‍: നഗരസഭയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 28 ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നഗരസഭ പരിധിയിലെ എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി എന്നിവരോടൊപ്പമാണ് നഗരസഭാ സംഘം മുഖ്യമന്ത്രിയെ കാണുക. സ്ഥിരം സമിതി അധ്യക്ഷന്മാരും സംഘത്തിലുണ്ടാവും. ഗുരുവായൂരിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ജനസംഖ്യ നോക്കി പദ്ധതി വിഹിതം തീരുമാനിക്കുന്നതിനാല്‍ കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന ഗുരുവായൂരിന് വികസന പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ശബരിമല തീര്‍ഥാടന കാലത്ത് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും. മാസ്റ്റര്‍ പ്ലാന്‍, പൂര്‍ത്തിയാകാതെ കിടക്കുന്ന അഴുക്കുചാല്‍ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവയെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. നഗരസഭയുടെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗുരുവായൂരില്‍ ചേരണമെന്ന നിര്‍ദേശവും സംഘം മുന്നോട്ട് വെക്കും.

thahani steels

Comments are closed.