ചാവക്കാട് : ഹൈക്കോടതി ഉത്തരവുകളെ അംഗീകരിക്കാതെ നിയമവാഴ്ചയെ വെല്ലുവിളിച്ചുള്ള ഹർത്താൽ ജനദ്രോഹമാണെന്ന് സി.പി.എം. നിയമവിധേയമായി പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിനെ കുറിച്ച് വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു. ഗുരുവായൂരിലെ സമാധാനാന്തരീക്ഷവും സ്വൈര്യജീവിതവും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.