ചാവക്കാട് : ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പാലയൂരിൽ പ്‌ളാവ്
നടുവൊടിഞ്ഞ് വീടിനു മുകളിൽ വീണു . ഇന്ന് രാവിലെ ഏഴിനാണ് സംഭവം .
തളിയകുളത്തിനു സമീപം നീലങ്കാവിൽ ദേവസി ജോർജിന്റെ വീടിനുമുകളിലാണ് പ്‌ളാവ്
പൊട്ടിവീണത് . വീടിന്റെ ഒരുഭാഗത്തെ മേൽകൂരക്കും ചുമരിനും കേടുപാടു
സംഭവിച്ചു. വില്ലേജ് ഓഫീസർക്ക് പരാതി നൽകി .