ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വനിത ഗുണഭോക്താക്കള്‍ക്കുള്ള മുട്ടക്കോഴി വിതരണം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 45 ദിവസം പ്രായമുള്ള 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതമാണ് തിരഞ്ഞെടുത്ത വനിത ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, എം.ബി.രാജലക്ഷ്മി, സഫൂറ ബക്കര്‍, പി.പി.നാരായണന്‍, ജനാര്‍ദ്ദനന്‍, പി.ഐ.വിശ്വംഭരന്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.രഞ്ജി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.