തിരുവത്ര : മഅ്ദനുൽ ഉലൂം മദ്രസ്സ വാട്സപ്പ് കൂട്ടായ്മ “മഅ്ദനുൽ ഇഖ്‌വാന്റെ” നേതൃത്വത്തിൽ മദ്രസയിൽ 34 വർഷം പൂർത്തിയാക്കിയ യൂസഫ് ഉസ്താദിനെയും, 22 വർഷം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ ഉസ്താദിനെയും ആദരിച്ചു. മീലാദാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. മണത്തല ഖത്തീബ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ മുഖ്യ      അതിഥിയായിരുന്നു. മുൻ കാല അധ്യാപകനായ മൊയ്‌ദുപ്പ ഉസ്താദിനുള്ള ചികിത്സ സഹായവും, നാട്ടിൽ നിന്നും അടുത്തിടെ ഇസ്ലാമിക ബിരുദമായ ‘ ഖുതുബി’ കരസ്ഥമാക്കിയ മുസ്തഫ ഖുതുബിക്കും, അഫ്സൽ ഖുതുബിക്കും, ഷഹദ് ഖുതുബിക്കും മഅ്ദനുൽ ഇഖ്‌വാനിനു വേണ്ടി  ലോഗോ തയ്യാറാക്കിയ നാട്ടുകാരനായ ഫിറോസിനെയും  വേദിയിൽ ആദരിച്ചു. ചടങ്ങിൽ മീലാദാഘോഷത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾക്കുള്ള മുഴുവൻ ചിലവും ഗ്രൂപ്പിന്റെ ഉപദേശക സമിതി അംഗം ശിഹാബ് അസ്സൻപുരക്കൽ ആഘോഷ കമ്മിറ്റി ട്രെഷറർ അബൂബക്കർ ഹാജിക്ക് കൈമാറി. അസ്‌കർ സ്വാഗതവും, മുനിസിപ്പൽ കൗൺസിലറും ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗവുമായ പി എം  നാസർ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. പ്രസിഡണ്ട് അബൂബക്കർ ഹാജി, സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി എന്നിവർ നേതൃത്വം നൽകി.