Header

ശക്തമായ കാറ്റിലും മഴയിലും പെട്ട് ഓലവീട് നിലം പതിച്ചു – അനാഥ കുടുംബം പെരുവഴിയിലായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

പുന്നയൂര്‍: ശക്തമായ കാറ്റിലും മഴയിലും പെട്ട് വെട്ടിപ്പുഴയില്‍ ഓലവീട് നിലം പതിച്ചു.
വെട്ടിപ്പുഴ ആലിനു കിഴക്ക് കൂനാത്തയില്‍ വീട്ടില്‍ പരേതനായ രാഘവന്‍്റെ ഓല മേഞ്ഞ കുടിലാണ് തകര്‍ന്നത്. ബുധനാഴ്ച്ച വൈകുന്നേരം 4 മണിയോടെ പ്രദേശത്ത് ആഞ്ഞടിച്ച കാറ്റിലും കോളിലും പെട്ടാണ് വീട് തകര്‍ന്ന് നിലം പതിച്ചത്. രാഘവന്‍്റെ മകള്‍ അംബികയും മാനസീകാസ്വാസ്ഥ്യമുള്ള മകന്‍ മോഹനനുമാണ് താമസക്കാര്‍. അംബിക പുറത്തു പോയ സമയത്താണ് സംഭവം. മോഹനന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കാറ്റാടിച്ച് വീട് ചായുന്നത് കണ്ട് ഇയാള്‍ നിലവിളിച്ച് പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടമൊഴിവായി. മണ്‍ ചുവരില്‍ തീര്‍ത്ത വീടാണിത്. വീടും അത് നില്‍ക്കുന്ന മൂന്നു സെന്‍്റുമല്ലാതെ മറ്റൊന്നുമില്ലാത്ത ഇവര്‍ വീട് തകര്‍ന്നതോടെ പെരുവഴിയിലായിരിക്കുകയാണ്. കിലോമീറ്ററുകള്‍ക്കകലെയുള്ള പുന്നയൂര്‍ തെക്കിനിയേടത്തെ പടിയിലെ സഹോദരി വിശാലുവിന്‍്റെ വീട്ടിലാണ് ഇപ്പോള്‍ ഇവര്‍ രണ്ടു പേരും താമസിക്കുന്നത്. വീട് നേരെയാക്കി പണിതുയര്‍ത്താന്‍ പണമില്ലാതെ വിഷമത്തിലാണിവരെന്ന് പഞ്ചായത്തംഗം സുധീര്‍ പറഞ്ഞു. മേഖലയില്‍ വീടുകള്‍ക്കു ചുറ്റും വെള്ളക്കെട്ടുയര്‍ന്ന് പല കുടുംബങ്ങളും പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ്.

 

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/06/house-collapsed-2.jpg” alt=”എടക്കര വെട്ടിപ്പുഴയില്‍ കാറ്റില്‍ തകര്‍ന്നു വീണ വീടിനുമുന്നില്‍ അംബിക” title_text=”എടക്കര വെട്ടിപ്പുഴയില്‍ കാറ്റില്‍ തകര്‍ന്നു വീണ വീടിനുമുന്നില്‍ അംബിക” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][et_pb_text admin_label=”Text” background_layout=”light” text_orientation=”center” use_border_color=”off” border_color=”#ffffff” border_style=”solid”]

എടക്കര വെട്ടിപ്പുഴയില്‍ കാറ്റില്‍ തകര്‍ന്നു വീണ വീടിനുമുന്നില്‍  അംബിക

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.