15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

01-02-2016  Monday

ഉമ്മന്‍ചാണ്ടിയോട് മാറിനില്‍ക്കാന്‍ പറയാന്‍ കഴിയാത്തത് കോണ്ഗ്രസ് നേതൃത്വത്തിന്റെ ജീര്‍ണ്ണത

posted on 01 February 2016
31-01-16 pinarayi chavakkad
ചാവക്കാട്: ഉമ്മന്‍ചാണ്ടിയോട് മാറിനില്‍ക്കണമെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാത്തത്  സരിതയുമായുള്ള ഇടപാടില്‍ അവരും ഒരു പങ്ക് പറ്റിയതിനാലാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. നവകേരള യാത്രക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ടോ ഇല്ലേ എന്ന് സംശയം പറഞ്ഞുകൊണ്ടിരിക്കുന്ന സരിത എസ് നായരുടെ കത്തില്‍ പതിമൂന്നു പേരുണ്ടെന്നാണ് ജയില്‍ മേധാവിയായിരുന്ന അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. അതെല്ലാം രാഷ്ട്രീയ നേതാക്കളുടേയും മന്ത്രിമാരുടേയും പേരുകളാണ്. ഒരു ഐജിയുടേയും പേരുമുണ്ട്. ആരുടേയും പേര് താന്‍ പറയുന്നില്ലെന്നും പലരുടെയും മാന്യത തകരുമെന്നും അദ്ദഹം പറഞ്ഞിരുന്നു. ഇതില്‍ ഐ.ജിയല്ലാത്തവരെല്ലാം കോണ്‍ഗ്രസുകാരാണ്, കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരുമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരു പരിശോധനക്ക് കോണ്‍ഗ്രസ് നേതതൃത്വം തയ്യാറിയില്ല. ഒരു സ്ത്രീ വ്യവസായം നടത്താന്‍ വരുമ്പോള്‍ ആ വ്യവസായത്തില്‍ അവര്‍ക്കു കിട്ടുന്ന വരുനമാനത്തിന്റെ ഒരു പങ്ക് തനിക്ക് വേണമെന്നാവശ്യപ്പെട്ട ഒരു മുഖ്യമന്ത്രി ഇവിടെയുണ്ടാവുന്നു.  അതിലൊരു പങ്ക് വൈദ്യുതി മന്ത്രി ആവശ്യപ്പെടുന്നു.  കൊടുത്ത തിയ്യതി, സ്ഥലം, ആ സമയത്ത് അവിടെയുണ്ടായിരുന്നവര്‍, പണം നല്‍കുന്നത് സംബന്ധിച്ച് ഉറപ്പ് വരുത്തിയ രീതി എന്നിവയൊക്കെ എല്ലാതരത്തിലും പുറത്ത് വന്നതല്ലേയെന്ന് പിണറായി ചോദിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് അലോസരമുണ്ടാക്കരുതെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം. രണ്ട് മാസം സുഖകരമായി ഭരിക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ എം .വി ഗോവിന്ദന്‍, എ സമ്പത്ത് എം.പി, പി.കെ ബിജു എം.പി, എം.ബി രാജേഷ് എം.പി, കെ.ടി ജലീല്‍ എം.എല്‍.എ, പി.കെ സൈനബ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍, കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, ടി.ടി ശിവദാന്‍, ചാവക്കാട്, ഗുരുവായൂര്‍ നഗരസഭാ അധ്യക്ഷരായ എന്‍.കെ അക്ബര്‍, പ്രൊഫ. പി.കെ ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. സിനിമാ താരം സുരേഷ് കൃഷ്ണ മുഖ്യാതിഥിയായെത്തി.