15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-02-16 Monday

നവകേരളയാത്ര - ചാവക്കാട് ആന ഇടഞ്ഞ്  പരിഭ്രാന്തി സൃഷ്ടിച്ചു

posted on 01 February  2016
31-01-16 aana
ചാവക്കാട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്രയിലേക്ക് പ്രചരണത്തിനായി കൊണ്ടുവന്ന വന്ന ജാഥയിലെ ആന ഇടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. ആനപാപ്പാന് പരിക്ക്. നന്തിലത്ത് ഗോപുകണ്ണന്‍ എന്ന കൊമ്പനാണ് വൈലിക്ഷേത്രത്തിനു സമീപം ഇടഞ്ഞത്. ഞായറാഴ്ച്ച വൈകുന്നേരം നാലോടെയാണ് സംഭവം. രണ്ടാം പാപ്പാനോട് പിണങ്ങിയതാണ് ആന പ്രകോപിതനായതന്നു പറയുന്നു. രണ്ടാം പാപ്പാന് പരിക്കേറ്റിട്ടുണ്ട്.
ആന ഇടഞ്ഞതോടെ ജാഥയിലെ സ്ത്രീകളടക്കമുള്ളവര്‍   ചിതറിയോടി.  ഈ സമയത്ത് ആനപ്പുറത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷഹറുദ്ധീന്‍, ഇര്‍ഫാന്‍ എന്നിവരില്‍ ഒരാള്‍ താഴേക്ക് ചാടിയും മറ്റേയാള്‍ ആന തലകുലുക്കി വീണുമാണ് രക്ഷപെട്ടത് . വീണയാളെ കുത്താന്‍ തിരിയുമ്പോഴേക്ക് പാപ്പാന്റെ അടിയേറ്റ് ശ്രദ്ധ തിരിഞ്ഞതിനാലാണ് ആനയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. ഏറേ നേരം റോഡില്‍ നില്‍ക്കുകയും ഇരുഭാഗത്തേക്ക്  ഓടിയും ആന പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നീട് റോടില്‍ നിന്നിറങ്ങി കിഴക്കു ഭാഗത്തേക്ക് ഓടിയ ആന ചക്കന്‍ സുമുഖന്റെ വീട്ടുവളപ്പില്‍ കയറി വളപ്പിലെ തെങ്ങ് കുത്തിമറിച്ചിടാന്‍ ശ്രമം നടത്തി. കവുങ്ങ് പിഴ്തറിഞ്ഞു. സമീപത്തെ വിറകു പുര തകര്‍ത്തു.
ഗുരുവായൂര്‍ ദേവസത്തില്‍ നിന്നുള്ള കൂടുതല്‍ പാപ്പാന്‍മാര്‍ എത്തിയാണ് രണ്ടു മണിക്കൂറിനു ശേഷം  കൊമ്പനെ കേച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ച് തളച്ചത്. ആറു മണിയോടെ കൊമ്പനെ ലോറിയില്‍ കയറ്റി കൊണ്ടുപോയി ചാവക്കാട് സി.ഐ എ.ജെ ജോണ്‍സന്‍, എസ് ഐ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

31-01-16 aana 2