banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-04-2015 Wednesday

യൂത്ത് പാര്‍ലമെന്‍റ് സംഘടിപ്പിച്ചു

Posted on: 01 April 2015
31-03-15 yuva kenra
ചാവക്കാട്: തൃശൂര്‍ ജില്ലാ നെഹ്രു യുവകേന്ദ്രയും മന്ദലംകുന്ന് അല്ലാമ ഇഖ്ബാല്‍ സ്മാരക സാംസ്‌കാരിക സമിതിയും സംയുക്തമായി  സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്‍റ് ചാവക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി എ അയിഷ ഉദ്ഘാടനം ചെയ്തു.  ബ്‌ളോക്കാഫീസ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉപദേശക സമിതി അംഗം സന്തോഷ് ദേശമംഗലം അധ്യക്ഷത വഹിച്ചു. അഴിമതിയും സാമൂഹിക അതിക്രമങ്ങളും പ്രതിരോധിക്കുന്നതില്‍ ജനാധിപത്യ സംവിധാനങ്ങള്‍ പരാജയപെടുന്നത് എന്ത് കൊണ്ട് എന്ന വിഷയത്തില്‍ ചര്‍ച്ചനടന്നു.  അഡ്വ: റെബിന്‍ വിന്‍സെന്റ് ഗ്രാലന്‍ മോഡറേറ്ററായി. അല്ലാമ ഇഖ്ബാല്‍ സമിതി പ്രസിണ്ടന്റ് അസീസ് മന്ദലംകുന്ന്, പ്രോഗ്രാം ഇന്‍ ചാര്‍ജ് വി സുമേഷ്, എന്‍ വൈ സി അഫ്‌സല്‍ ടി എസ്, എന്‍ വൈ സി ഷാഹിദ് പി മുഹമ്മദ് എന്നവര്‍ പ്രസംഗിച്ചു.