banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-08-2014 Friday

തീരദേശത്തെ വിദ്യാര്‍ഥികള്‍ക്ക്  ആശ്വാസമായി എം ആര്‍ ആര്‍ എം ഹൈസ്‌കൂളില്‍ പ്ലസ്‌ ടൂ

posted on 01 August 2014
31-07-14 plus one mrrm
ചാവക്കാട്: ചാവക്കാട് എം ആര്‍ ആര്‍ എം ഹൈസ്‌കൂളില്‍ പ്ലസ്സ് ടൂ അംഗീകാരം ലഭിച്ചു. നൂറ്റിഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട ചാവക്കാട് എം ആര്‍ ആര്‍ എം ഹൈസ്കൂളിന് ഹയര്‍സെക്കന്‍ഡറി അംഗീകാരം ലഭിച്ച വാര്‍ത്ത തീരദേശത്തെ  വിദ്യാര്‍ഥികളില്‍ ആശ്വാസവും ആഹ്ലാദവും പകര്‍ന്നു. നഗര മധ്യത്തിലെ ഈ വിദ്യാലയത്തില്‍ 1800 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
പ്ലസ്ടു അപേക്ഷ ഫോമിനായി വ്യാഴാഴ്ച്ച സ്കൂളില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും തിരക്കായിരുന്നു. സയന്‍സ് വിഭാഗത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ക്കുള്ള സീറ്റുമാത്രമാണുള്ളത്. ഈ തവണ ആരംഭിക്കുന്ന പ്ലസ്സ് വണ്‍ ക്‌ളാസിലേക്ക് 560 ഓളം വിദ്യാര്‍ത്ഥികളാണ് പേരു റജി്റ്റര്‍ ചെയ്തിട്ടുള്ളത് . ഇതില്‍ 270 ഓളം പേര്‍ക്ക് വ്യാഴാഴ്ച്ച അപേക്ഷഫോം വിതരണം ചെയ്തു. പേര്‍ റജിസ്റ്റര്‍ ചെയ്യുന്നത് തല്‍ക്കാലം നിറുത്തിവെച്ചിരിക്കുകയാണ്.

പ്ലസ്‌ വണ്ണിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ എം ആര്‍ സ്കൂളില്‍ എത്തിയവരുടെ തിരക്ക്‌

< <