banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-08--2014 Friday

തെങ്ങ് വീണ് വീട് തകര്‍ന്നു
അഞ്ചംഗ കുടുമ്പം അത്ഭുതകരമായി രക്ഷപ്പെട്ടു - രണ്ടുപേര്‍ക്ക്‌ പരിക്ക്

31-07-14 manaf

അപകടത്തില്‍ പരിക്കേറ്റ മനാഫും മകള്‍ ഫാത്തിമയും

posted on 01 August 2014
31-07-14 veedu thakarnnuചാവക്കാട് : തെങ്ങ് വീണ് വീട് തകര്‍ന്നു. അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരുമനയൂര്‍ കഴുത്താക്കല്‍ ഖലീഫകോളനിക്കടുത്ത് വെളിച്ചത്തയില്‍ അബ്ദുല്‍ മനാഫിന്റെ വീടാണ് ശക്തമായ കാറ്റിലും മഴയിലും തെങ്ങുവീണ് തകര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. വീടിനകത്ത് ഉറങ്ങികിടന്നിരുന്ന മനാഫ് (44), മകള്‍ ഫാത്തിമ്മ (14) എന്നിവര്‍ക്കുപരിക്കേറ്റു. ഭാര്യ ഹസീന, മറ്റുമക്കളായ ഇസ്ഹാഖ്, ഷെശ ഫര്‍ഹ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മനാഫിന്റെ അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് കടപുഴകി വീണത്. മനാഫും ഭാര്യയും ഉറങ്ങികിടന്ന മുറിയുടെ മുകളിലാണ് തെങ്ങ് പതിച്ചത് .വീടിന്റെ ഓടും മരവും ദേഹത്ത് വന്നു വീഴുകയായിരുന്നു.  വീടിനകത്ത് നിന്നും കൂട്ടകരച്ചില്‍ കേട്ടാണ് സമീപത്ത് താമിക്കുന്ന ബന്ധുക്കളും അയല്‍ വാസികളും ഓടിയെത്തി വീടിനകത്തുപ്പെട്ടവരെ പുറത്തെത്തിക്കുകയായിരുന്നു. പിന്നീട് പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി.  വീടിന്റെ മുകളിലെ തട്ട് പൂര്‍ണ്ണമായും തകര്‍ന്ന് നിലം പതിച്ചു.  തിരുന്നല്‍ വേലിയില്‍ കാജ കമ്പനിയില്‍ ഡ്രൈവറായി ജോലിച്ചെയ്യുന്ന മനാഫ് പെരുന്നാളിനു നാട്ടിലെത്തിയതായിരുന്നു.