15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

01-08-15 Saturday

എടക്കഴിയൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ തമിഴ്‌നാട്  സ്വദേശി തൂങ്ങിമരിച്ച നിലയില്‍

posted on 01 August 2015
ചാവക്കാട്: എടക്കഴിയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ തമിഴ്‌നാട്  സ്വദേശി തൂങ്ങിമരിച്ച നിലയില്‍.
തമിഴിനാട് കടലൂര്‍ ജില്ലയില്‍  വല്ലപട്ടണം പെരിയതെരുവ് സ്വദേശിയായ ദേവനാഥനെയാണ് (65) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖബര്‍സ്ഥാനിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് കണ്ടത്. ഉടുമുണ്ട് കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ ഇയാളുടെ കാല്‍ മുട്ടുകള്‍ നിലത്ത് കുത്തി നില്‍ക്കുന്ന അവസ്ഥയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന അഭ്യൂഹം പരക്കാന്‍ കാരണമായി. എന്നാല്‍ ഇയാളുടേത് ആത്മഹത്യയാണെന്നും മറ്റു തരത്തിലുള്ള ദുരൂഹതകളില്ലെന്നും സംഭസ്ഥലം പരിശോധിച്ച ചാവക്കാട് പൊലീസ് അറിയിച്ചു. തൂങ്ങാന്‍ ഉപയോഗിച്ച മുണ്ട് കീറിയതാണ് കാല്‍മുട്ടുകള്‍ നിലത്ത് കുത്തി നില്‍ക്കാന്‍ കാരണമെന്നും പൊലീസ് സൂചിപ്പിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് എടക്കഴിയൂരിലെത്തിയ ദേവനാഥന്‍ പ്രദേശത്ത്  വിവധ കൂലിപ്പണികളുമായി കഴിയുകയായിരുന്നു. ഇയാളുടെ ഭാര്യ ഏതാനും നാളുകള്‍ക്കുമുമ്പാണത്രെ മരിച്ചത്. മൃതദേഹം താലൂക്കാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
.