15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-08-15 Saturday

സൗദിയില്‍ ഖദ്ദാമ - മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ മകളുടെ അപേക്ഷ

posted on 01 August 2015
31-07-15 naseema jamaluചാവക്കാട്: സൗദിയില്‍ വീട്ടുജോലിക്ക് പോയ വീട്ടമ്മയെ രക്ഷിച്ച് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മകളുടെ അപേക്ഷ.
അമിതജോലിയും പീഢനവും മൂലം ജീവന്‍ അപകടത്തിലാണെന്നും അടിയന്തിരമായി  നാട്ടിലെത്തക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവശ്യപെട്ട് എടക്കഴിയൂര്‍ വട്ടംപറമ്പില്‍ മുബീനയാണ് മാതാവ് നസീമ ജമാലുവിനു വേണ്ടി മുഖ്യമന്ത്രിക്ക് അപേക്ഷ അയച്ചത്. ഇക്കഴിഞ്ഞ മാര്‍ച് 8നാണ് നസീമ സൗദി അറേബ്യയിലേക്ക് പോയത്. മാതാവ് ജോലിക്കു നില്‍ക്കുന്ന വീട്ടുടമസ്ഥനായ അറബിയുടെ വീട്ടില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നു മുബീന പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയും ഇപ്പോള്‍ ചാവക്കാട് നാലാം കല്ലില്‍ താമസിക്കുന്ന ഒരാളാണ് നസീമയെ ഗള്‍ഫിലേക്ക് വിസ ശരിയാക്കിയത്. ഇയാളും ഭാര്യയും കൂടി വീട്ടില്‍ വന്നു താന്‍ സൗദി പൗരന്റെ മകനാണെന്നും തന്റെ സഹോദരിയുടെ വീട്ടിലാണ് ജോലിയെന്നും അവിടെ സുരക്ഷിതമാണെന്നും പറഞ്ഞാണത്രെ വിസ നല്‍കിയത്.  ഇന്ത്യയുടെ രണ്ടര ലക്ഷം രൂപ പ്രതിമാസ ശമ്പളം വാഗ്ദാനവും ചെയ്തിരുന്നു. പലരുടെ കയ്യില്‍ നിന്നും കടം വാങ്ങി സ്വരൂപിച്ചാണ് ഒരു ലക്ഷം രൂപ വിസക്കായി  വന്നയാള്‍ക്ക് നല്‍കിയത്. സൗദിയിലെത്തിയ ശേഷമാണ് കബളിക്കപ്പെട്ടതായറിയുന്നത്. അവിടെ നിരന്തരമായ  പീഢനത്തിനിരയായിക്കൊണ്ടിരിക്കുന്ന  മാതാവിന്റെ ജീവന്‍ അപകടത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മുബീന പറയുന്നു. സംസ്ഥാന പ്രവാസി കാര്യ മന്ത്രി കെ.സി ജോസഫ്, കെ.വി .അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എന്നിവര്‍ക്കും മുബീന പരാതി നല്‍കിയിട്ടുണ്ട്. നസീമയുടെ സൗദി പൗരനായ സ്‌പോണ്‍സറുടെ പേരും ഫോണ്‍ നമ്പറുകളും നസീമയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.