banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

01-09--2014 Monday

സ്ത്രീസമൂഹം കുടുബത്തിന്റെ വിളക്ക് - മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌

posted on  01 September 2014
31-08-14 haritha
ചാവക്കാട്: സ്ത്രീസമൂഹം കുടുബത്തിന്റെ വിളക്കാെണന്നും കുടുബത്തെ നയിക്കുന്ന പോലെ സമൂഹത്തെ നയിക്കാനും സ്ത്രീസമൂഹം ഇനിയും മുന്നോട്ടുവരണമെന്നും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. എടക്കഴിയൂരില്‍ ഹരിത വനിതാ സഹായകസംഘത്തിന്റെ 6-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സ്ത്രീപങ്കാളിത്തം അനിവാര്യമാണ്, വനിതാ സഹകരണസംഘങ്ങള്‍ വഴി സ്ത്രീസമൂഹം കൂട്ടായ്മ രൂപപ്പെടുന്നത് നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്- മന്ത്രി പറഞ്ഞു. കെ.കെ. ഹംസക്കുട്ടി അധ്യക്ഷനായി. സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് റഷീദ്, ആര്‍.വി. അബ്ദുല്‍ റഹീം, പി.കെ. ചേക്കുഹാജി എ വി അബൂബക്കര്‍ ഖാസിമി എന്‍ കെ മുഹമ്മദ് പി കെ ബഷീര്‍ ഹനീഫ ചാവക്കാട് അഷ്‌ക്കറലി തിരുവത്ര, നാസര്‍ പുന്നയൂര്‍, എം.സി. മുസ്തഫ സി. അഷറഫ് ഉസ്മാന്‍ എടയൂര്‍, ജലീല്‍ കാര്യാടത്ത്, ഷീജ കലാം, സീനത്ത് ഷംസുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഹരിത ബാലവേദി അവതരിപ്പിച്ച കലാപരിപാടികളും നടന്നു..