Posted on 01 September 2014 ഗുരുവായൂര്‍: ഗുരുവായൂര്‍
ദേവസ്വത്തിന്റെ താത്ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി ജില്ലാ കളക്ടര്‍ എം എസ് ജയ
ചുമതലയേറ്റു. അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഡപ്യൂട്ടി കലക്ടര്‍ കെ മുരളീധരന്‍
സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ താത്ക്കാലിക ചുമതല
ഏറ്റെടുത്തത്. ഞായറാഴ്ച വൈകീട്ട് ദീപാരാധനക്കു മുന്‍പ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്
ദേവസ്വം ഓഫിസിലെത്തിയ കളക്ടര്‍ കെ മുരളീധരനില്‍ നിന്ന് പ്രധാനപ്പെട്ട രേഖകള്‍
ഒപ്പിട്ടു വാങ്ങി. തുടര്‍ന്ന് ദേവസ്വം ലോക്കറുകളുടെ താക്കോലും ഏറ്റുവാങ്ങി.
ഭരണസമിതി അംഗം എന്‍ രാജു, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ സുരേന്ദ്രന്‍,
എ കെ ഉണ്ണികൃഷ്ണന്‍, കെ രുഗ്മിണി,കളിയോഗം ആശാന്‍ കെ സുകുമാരന്‍ എന്നിവര്‍
സന്നിഹിതരായിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിന് മൂന്ന് പേരുടെ
പാനല്‍ സര്‍ക്കാര്‍ ദേവസ്വത്തിന് നല്‍കും. ഈ പാനലില്‍ നിന്ന് ദേവസ്വം ഭരണ സമിതി
ശുപാര്‍ശ ചെയ്യുന്നയാളെ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കും.
ഡെപ്യൂട്ടി കലക്ടറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ്
അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുക. എന്നാല്‍ ഐ എ എസ് റാങ്കിലുള്ളവരാകണം
അഡ്മിനിസ്‌ട്രേറ്റര്‍ എന്ന വാദവും ശക്തമാണ്.. |