banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

posted on 26-03-2013 Tuesday

കിഡ്നി രണ്ടും തകരാറിലായ 20കാരന്‍ ജീവനുവേണ്ടി പൊരുതുന്നു
ഡയാലിസിസിനുള്ള യാത്ര ബസ്സില്‍ തനിയെ

ചാവക്കാട്‌: കിഡ്നി രണ്ടും തകരാറിലായ 20കാരന്‍ ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്ത് ജീവനുവേണ്ടി പൊരുതുന്നു. എടക്കഴിയൂര്‍ പഞ്ചവടിയില്‍ മത്സ്യവില്‍പനതൊഴിലാളിയും  നിര്‍ധന കുടുംബാംഗവുമായ ബ്ലാങ്ങാട് താഴത്ത്‌ വീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ നാലാമത്തെ മകന്‍ ഷറഫുദ്ദീന്‍ (20)ആണ് കഴിഞ്ഞ ഒരുവര്‍ഷമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ച്ചയായി ഡയാലിസിസിനു വിധേയമാകുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മെഡിക്കല്‍ പ്രിസ്ക്രിപ്ഷന്‍സും രേഖകളും അടങ്ങിയ ബാഗും തോളില്‍ തൂക്കി ഷറഫുദ്ദീന്‍ ഒറ്റക്കാണ് ഡയാലിസിസ് നടത്തുന്നതിന് ബസ്സ്‌ യാത്ര നടത്തുന്നത്. രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്നിറങ്ങുന്ന ഷറഫുദ്ദീന്‍ ഡയാലിസിസ് കഴിഞ്ഞ് നാലുമണിയോടെ വീട്ടില്‍ തിരിച്ചെത്തും. അസുഖത്തെ കുറിച്ചറിയാത്തവര്‍ കണ്ടാല്‍ ഷറഫുദ്ദീന്‍ എന്തെങ്കിലും ജോലിക്കാണ് പോകുന്നതെന്നേ കരുതൂ. യാത്രാലക്ഷ്യത്തെക്കുറിച്ചറിഞ്ഞ സ്വകാര്യ ബസ്സ്‌ ജീവനക്കാര്‍ യാത്രക്കൂലിയില്‍ നല്‍കുന്ന ഇളവ്‌ ഷറഫുദ്ദീന് അനുഗ്രഹമാണ്. 1500രൂപ വീതം ഓരോ ഡയാലിസിനും ചിലവ് വരും. മാസത്തില്‍ 13 തവണ ഡയാലിസിസ് ചെയ്യണം. ഇതില്‍ ആറു ഡയാലിസിസിനുള്ള കൂപ്പണ്‍ ചില ജീവകാരുണ്യ സംഘടനകള്‍ നല്‍കുന്നുണ്ട്. ബാക്കിയുള്ള പണം വീട്ടുകാര്‍ തന്നെയാണ് ഷറഫുദ്ദീന് നല്‍കുന്നത്. മത്സ്യം വിറ്റുകിട്ടുന്ന തുച്ചമായ വരുമാനംകൊണ്ടാണ് വീട്ടിലെ ചെലവും മകന്‍റെ ഡയാലിസിസിനുള്ള പണവും കുഞ്ഞിമുഹമ്മദ്‌ കണ്ടെത്തുന്നത്. ഷറഫുദ്ദീന്‍റെ ദുരവസ്ഥകണ്ട് സന്മനസുള്ളവര്‍ സഹായിക്കുന്നതുകൊണ്ടാണ് ചികിത്സ മുടങ്ങാതെ നടക്കുന്നത്. പത്താം ക്ലാസ്സ്‌ ജയിച്ച് പ്ലസ്‌ ടു വിന് ചേരാന്‍ തയ്യാറായിരിക്കുമ്പോഴാണ് ഷറഫുദ്ദീന് രോഗലക്ഷണങ്ങള്‍ കണ്ടത്‌. ശക്തമായ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു കിഡ്നികളും ചുരുങ്ങി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന്‍ കണ്ടെത്തിയത്‌. അന്നുതുടങ്ങിയ ഡയാലിസിസിന് ലക്ഷങ്ങളാണ് ഷറഫുദ്ദീന്‍റെ കുടുംബമ ചിലവഴിച്ചത്. ഡയാലിസിസ് കൃത്യമായി തുടരുകയാണെങ്കില്‍ കിഡ്നിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവാന്‍ സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ വിശ്വസിച്ചാണ് ഷറഫുദ്ദീന്‍റെ ജീവിതം. ജോലിക്കുപോകുവനും പഠനം തുടരുന്നതിനും ശക്തമായ ആഗ്രഹമുണ്ടെങ്കിലും ഷറഫുദ്ദീന്‍റെ നിലവിലെ സാഹചര്യം അതിനനുവദിക്കുന്നില്ല. ഡയാലിസിസിനുള്ള സമയം വൈകിയാല്‍ അസ്വസ്ഥതയുണ്ടാകുമെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. ആദ്യകാലങ്ങളില്‍ ഫിക്സ് ബാധവന്ന് അബോധാവസ്ഥയിലായിട്ടുണ്ട്. നാല് സഹോദരങ്ങളാണ് ഷറഫുദ്ദീന്. സഹോദരിമാരില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റൊരാള്‍ പഠിക്കുന്നു. ഒരു സഹോദരന്‍ സെയില്‍സ്മാനായി ജോലിചെയ്യുന്നു. മറ്റൊരു സഹോദരന്‍ ഈയിടെ ഗള്‍ഫിലേക്ക്‌ പോയിട്ടുണ്ട്. ദുരിതവും പേറി ജീവിതം തള്ളിനീക്കുന്ന ഷറഫുദ്ദീന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് ആഴ്ചയില്‍ മൂന്ന് തവണ നടത്തുന്ന ഡയാലിസിസ് മൂലമാണ്. ഡയാലിസിസ് നിലക്കുന്ന ദിവസം ഷറഫുദ്ദീന്‍ ഇല്ലാതെയാവും. എങ്ങിനെയെങ്കിലും ഡയാലിസിസ് നിലനിര്‍ത്താനുള്ള പണം ലഭിക്കണേ എന്ന പ്രാര്‍ഥനയിലാണ്  ഷറഫുദ്ദീന്‍. ചികിത്സാ സഹായം സ്വീകരിക്കാന്‍ വീട്ടുകാര്‍ ഷറഫുദ്ദീന്‍റെ പേരില്‍ ബാങ്ക് എക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. എസ് ബി ഐ പുന്നയൂര്‍, എടക്കഴിയൂര്‍ ബ്രാഞ്ച്, Ac no. 3226 3600 308 (ഷറഫുദ്ദീന്‍ ബി കെ )എന്നതാണ് അക്കൌണ്ട്. ബന്ധപ്പെടാനുള്ള നമ്പര്‍: 0091 9895 4887 90. posted on 26-03-2013 www.chavakkadonline.com

25-03-13Chavakad-BK Sharafudheen 20 Journy to dialisis

ഡയാലിസിസിന് പോകുന്നതിനായി ഇടക്കഴിയൂരില്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന ഷറഫുദ്ദീന്‍