posted on 02 September 2014 ചാവക്കാട്: പ്രസവ
സ്വശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ച യുവതിയുടെ സ്വകാര്യ
ആശുപത്രിയില്‍ ഇന്ക്യുബെറ്ററില് കഴിഞ്ഞിരുന്ന കുഞ്ഞിനെ വീട്ടിലേക്ക്
മാറ്റി. മണത്തല പള്ളിത്താഴം കറുപ്പം വീട്ടില്‍ പരേതനായ അബ്ദുള്ളയുടെ
മകളും കൊടുങ്ങല്ലൂര്‍ സ്വദേശി മണത്തല ബേബി റോട്ടില്
താമസിക്കുന്ന വട്ടംപറമ്പില്‍ നൌഷാദിന്റെ ഭാര്യയുമായ ഹാജറ (30) ബുധനാഴ്ച്ചയാണ് പ്രസവ
ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചത്. മാതാവിന്റെ മുലപ്പാലിനു വേണ്ടി
കരയുന്ന കുഞ്ഞിന് ലാക്ടോജന്‍ കലക്കി നല്‍കിയാണ് വിശപ്പ്
മാറ്റുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോ. എസ് ശാന്തിക്കെതിരെ
ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.. |