posted on 02 September 2014 ഗുരുവായൂര്‍: സ്കൂള്‍ വിദ്യാര്‍ഥിയെ
തെരുവ്നായ കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുവായൂര്‍ മല്ലിശേരി പറമ്പില്‍
സരോവരത്തില്‍ സുന്ദരന്റെ മകള്‍ അമിതക്കാണ് (13) കടിയേറ്റത്. മമ്മിയൂര്‍ എല്‍.എഫ്.
ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പരീക്ഷക്ക് പോകാനായി ഓട്ടോ കാത്ത്
നില്‍ക്കുമ്പോഴാണ് നായ കടിച്ച് പരിക്കേല്പിച്ചത്. വലതുകൈയിലെ തള്ളവിരലിലാണ് നായ
കടിച്ചത്. ഇതിന് പുറമെ മുഖത്തും കയ്യിലും പരിക്കുണ്ട്. അമിതയെ തൃശൂര്‍ മെഡിക്കല്‍
കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ചാവക്കാട് മേഖലയില്‍ തെരുവ്നായ് ശല്യം
രൂക്ഷമാണ്. |