banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-09-14 Tuesday

മെഡിക്കല്‍ ക്യാമ്പ്‌ പ്രഹസനമായി - സുനാമി കോളനിയില്‍ മഞ്ഞപിത്തം പടരുന്നു
തങ്ങളുടേത് മാട് ജീവിതമെന്ന് കോളനിനിവാസികള്‍

posted on 02 September 2014
01-09-14 sunami durithamചാവക്കാട്‌: കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പിലുള്ള സുനാമി കോളനിയില്‍ മഞ്ഞപിത്തം പടരുന്നു. കടപ്പുറം പഞ്ചായത്തിന്റെ മെഡിക്കല്‍ ക്യാമ്പ്‌ പ്രഹസനമായി. മഞ്ഞപിത്തത്തെ തുടര്‍ന്ന് കോളനിയിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ചികിത്സയിലാണ്. കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ കഴിഞ്ഞ ദിവസം കോളനിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ്‌ പ്രഹസനമായി. ക്യാമ്പ്‌ വിവരമറിഞ്ഞ് കോളനിനിവാസികള്‍ എത്തുമ്പോഴേക്കും പരിശോധന അവസാനിപ്പിചിരുന്നതായും ഭൂരിഭാഗം പേര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാനായില്ലെന്നും കോളനീനിവാസികള്‍ പറഞ്ഞു.
224 വീടുകളുള്ള കോളനിയില്‍ നൂറില്‍പരം വീടുകളിലെ താമസമുള്ളൂ. കോടികള്‍ ചിലവഴിച്ച് പണിത കോളനിയിയുടെ അശാസ്ത്രീയ രൂപകല്‍പന മൂലം ഇവിടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഭൂരിഭാഗം വീടുകളുടെയും കക്കൂസ് ടാങ്കുകള്‍ നിറഞ്ഞൊഴുകി പരക്കുന്നത് മൂലം പലയിടത്തും ദുര്‍ഗന്ധമാണ്. മാലിന്യങ്ങള്‍ സംസ്കാരിക്കാനോ നിക്ഷേപിക്കാനോ ഇവിടെ സൌകര്യങ്ങളില്ലാത്തതിനാല്‍ അഴുക്കുചാല്‍ പ്ലാസ്റ്റിക്കുകളും മാലിന്ന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കാനകള്‍ കൊതുക് വളര്‍ത്തു കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
മഴശക്തമായതോടെടെ പല വീടുകളും ചോര്‍ന്നൊലിക്കുന്നു. വ്യാപകമായ വൈദ്യുതി ചോര്‍ച്ചയുള്ളതായും പറയുന്നു പല വീടുകളിലും ആയിരം മുതല്‍ പതിനായിരം രൂപവരെയാണ് കരണ്ട് ബില്ല് വരുന്നത്. ഗുണമേന്മയില്ലാത്ത വയറിങ്ങാണ് വൈദ്യുതി ചോര്‍ച്ചക്ക് കാരണമാകുന്നത്. ഗ്യാസ്‌ സംവിധാനം  വരുമെന്ന് പറഞ്ഞ് നിലവിലുള്ള വീടുകളിലൊന്നും അടുപ്പുകള്‍ നിര്‍മിച്ചിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞും ഗ്യാസ്‌ എത്തിയിട്ടില്ല. കോളനിയിലെ വീടുകള്‍ക്കിടയിലുള്ള ഇടുങ്ങിയ സ്ഥലങ്ങളില്‍ അടുപ്പുകൂട്ടിയാണ് ഭക്ഷണം പാകം ചെയ്യുന്നത്.  അടുത്ത വീടുകളിലെ സെപ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നിടത്തെക്ക് ഒഴുകി വരുന്നത് പലപ്പോഴും കോളനിനിവാസികള്‍ തമ്മിലുള്ള അടിപിടിയിലാണ് കലാശിക്കുന്നത്.
കോളനിനിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും കോളനിനിവാസികള്‍ പറയുന്നു.
കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ കയ്യേറിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഈയിടെ റവന്യൂ ഉദ്യോഗസ്ഥര്‍ കോളനി സന്ദര്‍ശിച്ചിരുന്നു. മാലിന്യസംസ്കരണം, മഴവെള്ളം കെട്ടിക്കിടക്കല്‍ തുടങ്ങിയ കോളനിനിവാസികളുടെ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാമെന്ന റവന്യൂ ഉദ്യോഗസ്ഥരുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
കോളനി സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇവിടെക്ക് തിരിഞ്ഞു നോക്കാറില്ല. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ സുരക്ഷിത സ്ഥാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോടികള്‍ ചിലവഴിച്ചാണ് സുനാമി വീടുകള്‍ നിര്‍മിച്ചത്‌. എന്നാല്‍ തങ്ങളുടേത് മാട് ജീവിതമാണെന്നാണ് കോളനിനിവാസികള്‍ പറയുന്നത്.