banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-2014 Thursday

പിന്നോട്ടെടുത്ത ബസ്സിനടിയില്‍പ്പെട്ട് പാലയൂര്‍ സ്വദേശി മരിച്ചു

Posted on 02 October 2014
01-10-14 kunjimonഗുരുവായൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകള്‍ക്കിടയില്‍ ഉറങ്ങികിടന്നയാള്‍ പിന്നോട്ടെടുത്ത ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. ഗുരുവായൂരിലെ മുന്‍ വ്യാപാരി പാലയൂര്‍ പൊക്കാക്കില്ലത്ത് കുഞ്ഞുമോന്‍ (അലുവ കുഞ്ഞുമോന്‍ - 60) ആണ് മരച്ചത്. ചൊവ്വാഴ്ച്ച  പുലര്‍ച്ചെ ഗുരുവായൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് അപകടം. ബസ്സിന്റെ ചക്രം തലയിലൂടെ കയറിയതിനെ തുടര്‍ന്ന് മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. പിന്നീട് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ 5ന് തിരുവനന്തപുരത്തേക്കുള്ള ബസ് പോയ ശേഷം ബസ് സ്റ്റാന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. തിരുവനന്തപുരം ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കുന്നംകുളത്തെത്തിയ തിരുവനന്തപുരം ബസ്സ് തിരികെ ഗുരുവായൂരിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. യാത്രക്കാരെ കയറ്റുന്നതിനായി പുറകോട്ടെടുക്കുന്നതിനിടെ ബസ്സിന് പിന്നില്‍ കിടക്കുകയായിരുന്ന കുഞ്ഞുമോന്റെ ശരീരത്തില്‍ ബസ്സിന്റെ ചക്രം കയറിയാതാകാമെന്നാണ് കരുതുന്നത്. ഗുരുവായൂര്‍ ടെമ്പിള്‍ എസ്‌ഐ എ സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി മാതൃഭവനില്‍ അനില്‍കുമാറിനെ അറസ്റ്റ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ്.
   വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറെ നടയില്‍ ഹലുവ കച്ചവടം ചെയ്തുവന്നിരുന്ന കുഞ്ഞുമോന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കച്ചവടം അവസാനിപ്പിച്ചത്. കുടുംബവുമായി അകന്ന് ഗുരുവായൂരില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വരികയായിരുന്നു. കബറടക്കം ബുധനാഴ്ച്ച രാവിലെ 9ന് അങ്ങാടിതാഴം ജുമാ അത്ത് പള്ളി കബറിസ്ഥാനില്‍ നടത്തി. ഭാര്യ: കറുപ്പം വീട്ടില്‍ സുഹറ. മക്കള്‍: റഫീക്ക്, റഹിം(ഇരുവരും ഖത്തര്‍), റഷീദ് (അബുദാബി).  മരുമക്കള്‍: റമീന, ഷഹനാസ്. തസ്ലീം.