15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-2015 Friday

'എന്ന് നിന്റെ മൊയ്തീന്‍' - തിയേറ്ററില്‍ എസ്.ഐക്ക് നേരെ ആക്രമണം

Posted on 02 October  2015
ഗുരുവായൂര്‍: 'എന്ന് നിന്റെ മൊയ്തീന്‍' പ്രദര്‍ശിപ്പിക്കുന്ന  തിയേറ്ററില്‍ എസ്.ഐക്ക് നേരെ ആക്രമണം. തിയേറ്ററിലെ തിരക്ക് നിയന്ത്രിക്കാനത്തെിയ ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ എസ്.ഐക്ക് നേരെ ആക്രമണം. എസ്.ഐ യു.എച്ച്. സുനില്‍ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച സെക്കന്‍ഡ് ഷോക്ക് മുമ്പായി ജയശ്രീ തിയേറ്ററിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി തീയേറ്ററില്‍ വന്‍ തിരക്കുണ്ട്. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയുടെ ടിക്കറ്റ്‌ കൊടുക്കുന്ന തിരക്കിനിടെ ഒരാള്‍ തീയേറ്ററിന് നേരെ കല്ലെറിയാന്‍ ശ്രമിക്കുന്നത്  ശ്രദ്ധയില്‍പ്പെട്ടത്. ഇത് കണ്ടു തടയാനത്തെിയ എസ്.ഐയെ  കൈയിലുണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് പ്രതി കുത്തുകയായിരുന്നു. നെറ്റിക്ക് മുറിവേറ്റ എസ്.ഐയെ ഉടന്‍ മുതവട്ടൂരിലെ ആശുപത്രിയിലത്തെിച്ചു. രണ്ട് തുന്നല്‍ വേണ്ടിവന്നു. പ്രഥമശുശ്രൂഷക്ക് ശേഷം എസ്.ഐ സ്റ്റേഷനിലേക്ക് മടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോര്‍ക്കുളം സ്വദേശി അരുണിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു.