15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-10-2015 Friday

ലോക വയോജന ദിനം ആചരിച്ചു

Posted on 02 October  2015
01-10-15 vayochanam
ചാവക്കാട്‌: ലോകവയോജന ദിനത്തില്‍ മേഖലയില്‍ വിവിധ പരിപാടികള്‍ നടന്നു. പേരകം 76-ാം നമ്പര്‍ അങ്കണവാടി വൃദ്ധജനങ്ങളെ ആദരിച്ചു. 40 വയോജനങ്ങളെ പൊന്നാട ചാര്‍ത്തിയും ബൊക്കെ നല്‍കിയും ആദരിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് തറയില്‍ ഉദ്ഘാടനം ചെയ്തു. ഭരണ ഭാഷാ പുരസ്കാര ജേതാവ്  ഫൈസല്‍ പേരകം മുഖ്യ പ്രഭാഷണം നടത്തി. അധ്യാപിക സബിത തിലകന്‍ സ്വാഗതവും സാബു ചൊവ്വല്ലൂര്‍ നന്ദിയും പറഞ്ഞു. എന്‍.ജെ.ഷീന, സി.കെ. ജേക്കബ്, മേരി ഔസേപ്പുണ്ണി, സി.ഡി .ആന്‍റണി, വള്ളിയമ്മു, ലൂസി ഫ്രാന്‍സിസ്,  എന്നിവര്‍ സംസാരിച്ചു. മറുപടി പ്രസംഗത്തിനു ശേഷം  ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.
എടക്കഴിയൂര്‍ : ലോക വ്യദ്ധജനദിനത്തോടനുബന്ധിച്ച് എടക്കഴിയൂര്‍  RP KIDS & RPEES JUNIOR L P SCHOOL ലെ വിദ്യാര്‍ത്ഥികള്‍  അദ്ധ്യാപികമാരോടൊപ്പം ചാവക്കാട് ഗവണ്‍മെന്റ് ഹോസ്‌പിറ്റല്‍, എടക്കഴിയൂര്‍ ഹെല്‍ത്ത് സെന്റര്‍, ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരം എന്നിവ സന്ദര്‍ശിച്ച് വ്യദ്ധജനങ്ങള്‍ക്ക് മധുരം നല്‍ക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.