Posted on: 03 December 2014 ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ
തൈക്കാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി.
ബ്രഹ്മകുളത്ത് നടന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മഹിമാ
രാജേഷ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.സദാനന്ദന് അധ്യക്ഷനായി. കൃഷി
ഓഫീസര്‍ വി വി രാജീവ്, കൃഷി അസിസ്റ്റന്റുമാരായ കെ ഗിരിജ, പി സി ഗീതാദേവി തുടങ്ങിയവര്‍
സംസാരിച്ചു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തിയുടെ രണ്ടേക്കര്‍
സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. |