banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-2014 Wednesday

സി പി എം ഏരിയാ സമ്മേളനത്തിനു നാളെ തുടക്കം

Posted on: 03 December 2014
ചാവക്കാട്‌: സി പി ഐ (എം ) ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ഭാഗമായി ചാവക്കാട്‌ ഏരിയാ സമ്മേളനം  വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ചാവക്കാട്‌ വെസ്റ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം മണത്തലയില്‍ വി പി മാമു നഗറില്‍ വെള്ളി, ശനി ദിവസങ്ങളിലും പൊതു സമേളനം ഞായറാഴ്ച വൈകീട്ട് നാലിന് കോട്ടപ്പുറം കെ പി വത്സലന്‍ നഗറിലും നടക്കും. ടി കെ ഹംസ, എന്‍ ആര്‍ ബാലന്‍, അമ്പാടി വേണു, യു പി ജോസഫ്‌, മുരളി പെരുനെല്ലി എന്നിവര്‍ പങ്കെടുക്കും.
രക്തസാക്ഷി കെ പി വത്സലന്‍ കുത്തേറ്റ് വീണ ഒറ്റയിനിയില്‍ നിന്നും വ്യാഴാഴ്ച്ച  രാവിലെ 10ന് പതാക ജാഥ ആരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം കെ മണി ഉദ്ഗാടനം  കെ അക്ബറാണ് ജാഥാ ക്യാപ്റ്റന്‍. അതേസമയം തന്നെ രക്തസാക്ഷി ഷെമീറിന്റെ മണ്ഡപത്തില്‍നിന്നും കൊടിമരജാഥ ആരംഭിക്കും ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ടി ടി ശിവദാസാണ് ക്യാപ്റ്റന്‍. നാലിന് വൈകീട്ട് കൊടിമരവും പതാകയും ജില്ലാ കമ്മിറ്റിയംഗം സി സുമേഷ് ഏറ്റുവാങ്ങും. പ്രതിനിധിസമ്മേളനത്തിലേക്കുള്ള പതാക  കെ അഹമ്മദിന്റെ സ്മൃതിമണ്ഡപത്തില്‍നിന്നും മുതിര്‍ന്ന് നേതാവ് കെ ടി ഭരതന്‍ ഏരിയാ കമ്മിറ്റിയംഗം പി വി സുരേഷിന് കൈമാറും.
ഡിസംബര്‍ ഏഴിന് വൈകീട്ട് നാലിന് കേരള മൈതാനിയില്‍ നിന്നും അഞ്ഞൂറ്‌ വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന ചുവപ്പ് സേനാ മാര്‍ച്ചും ചാവക്കാട്‌ വെസ്റ്റ്‌ ലോക്കല്‍ കമ്മിറ്റി കേന്ദ്രീകരിച്ച് രണ്ടായിരത്തോളം ബഹുജനങ്ങള്‍ അണിനിരക്കുന്ന പ്രകടനവും നടക്കും. എ കെ സതീരത്നം ടീച്ചര് (ചെയര്‍മാന്‍)‍, കെ എച്ച് സലാം (ജനറല്‍ കണ്‍വീനര്‍), പി വി സുരേഷ് (ട്രഷറര്‍) ആയിട്ടുള്ള സ്വാഗത സംഘം സമ്മേളനത്തിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു.
എം കൃഷ്ണദാസ്‌, കെ എച്ച് സലാം, പി വി സുരേഷ്, ഷീജ പ്രശാന്ത്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.