banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-2014  Wednesday

ഗുരുവായൂര്‍ ഏകാദശി ആഘോഷിച്ചു

Posted on 03 December  2014
02-12-14 Gvr uchapooja darsanam Crowed
ഗുരുവായൂര്‍: പതിനായിരങ്ങള്‍ക്ക് നിര്‍വൃതിസമ്മാനിച്ച് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആഘോഷിച്ചു. ഏകാദശി വ്രതം നോറ്റ് പതിനായിരങ്ങളാണ്  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തിയത്. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് ഗജസാമ്രാട്ട് ഗുരുവായൂര്‍ വലിയകേശവന്‍    സ്വര്‍ണക്കോലമേറ്റി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളം  രാവിലത്തെ കാഴ്ചശീവേലിക്ക് അകമ്പടിയായി . ഉദയാസ്തമന പൂജക്ക്  ക്ഷേത്രം തന്ത്രി  നേതൃത്വം വഹിച്ചു. ഏകാദശി വിളക്കുകളുടെ ഭാഗമായി ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ഉദയാസ്തമന പൂജ നടക്കുന്നത്. ദേവസ്വം വകയായായിരുന്നു ഏകാദശി ദിവസത്തിലെ ഉദയാസ്തമയ പൂജ. രാവിലെ വൈക്കം ചന്ദ്രശേഖരന്റ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെ കിഴക്കോട്ടെഴുനള്ളിപ്പുനടന്നു. വൈക്കം ചന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ നടന്ന എഴുന്നള്ളിപ്പിലും മൂന്നാനകള്‍ അണിനിരന്നു. തിടമ്പില്ലാത്ത കോലവുമായി പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിറപറയോടെ എഴുന്നെള്ളിപ്പിനെ വരവേറ്റ ശേഷം  നാഗസ്വരത്തിന്റെ അകമ്പടിയോടെയായിരുന്നു തിരിച്ചെഴുന്നെള്ളിപ്പ്. വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവനടന്നു. ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ വഹിച്ചുള്ള രഥം നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തിരിച്ചെഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ മുരളിയുടെ നാദസ്വരം അകമ്പടിയായി. നാരായണാലയത്തില്‍ നിന്നും ആഞ്ഞം മധുസൂതനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥിയിലേക്ക് നാമജപഘോഷയാത്ര നടന്നു. രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ കോലമേറ്റി.  വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ നെയ്‌വിളക്കുകള്‍ തെളിയിച്ചു. മേളത്തിന്റെ അകമ്പടിയോടെ അഞ്ചാമത്തെ പ്രദക്ഷിണം നടന്നു. ഏകാദശിവ്രതമെടുക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രസാദ ഊട്ടിന് വന്‍തിരക്കായിരുന്നു. ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടിന്  പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിലും സൗകര്യമൊരുക്കിയിരുന്നു. 30000പേര്‍ക്ക് പ്രസാദ ഊട്ട് നല്‍കി. ദ്വാദശി ദിവസമായ ബുധനാഴ്ച്ച  പുലര്‍ച്ചെ നടക്കുന്ന ദ്വാദശിപ്പണ സമര്‍പണത്തോടെ ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.. ക്ഷേത്രക്കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമര്‍പണം.  ദശമി ദിവസം പുലര്‍ച്ചെ 3-ന് നിര്‍മ്മാല്യദര്‍ശനത്തിനായി തുറന്ന ക്ഷേത്രനട ബുധനാഴ്ച്ച രാവിലെ 9-ന് അടക്കും. ശുദ്ധികര്‍മ്മങ്ങള്‍ക്ക്‌ശേഷം വൈകുന്നേരം 4.30-നാണ് തുറക്കുക.  രാവിലെ 9-ന് ശേഷം ക്ഷേത്രത്തില്‍ വിവാഹം, ചോറൂണ് എന്നിവ നടക്കില്ല. ഭക്തര്‍ക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. വ്യാഴാഴ്ച്ച ത്രയോദശി ഊട്ട് നടക്കും.
02-12-14 Gvr  Ekadsi purathkku Ezhunellippu

ഏകാദശിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലെ തിരക്ക്

< <

ഏകാദശിയോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന കിഴക്കോട്ടെഴുനള്ളിപ്പ്

< <