Posted on: 03 December 2014 ചാവക്കാട്: ബാബരി
മസ്ജിദ്തകര്ച്ച യുടെ 22 ആം വാര്ഷി്ക ദിനമായ ഡിസംബര്‍ ആറാം തിയ്യതി മതേതരത്വ സംരക്ഷണ
ദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി
തീരുമാനിച്ചു. ബാബരി മസ്ജിദ് തകര്‍ച്ച രാജ്യം നേരിട്ട വലിയ രാഷ്ട്രീയ
ദുരന്തമയിരുന്നുവെന്ന് യോഗം വിലയിരുത്തി.യോഗത്തില്‍ ഐ.എന്‍.എല്‍ മണ്ഡലം
പ്രസിഡണ്ട് പി വി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡണ്ട് വി കെ.
അലവി യോഗം ഉദ്ഘാടനംചെയ്തു. ഉമ്മ്മര്‍ ഇ.എസ്, പി.എം.നൗഷാദ് കടപ്പുറം, ജംഷീര്‍ അലി
ചിന്നക്കല്‍, സി.ഷരഫുധീന്, കെ.മാധവന്, അബൂബക്കര്‍, ഫഹദ് തുടങ്ങിയവര്‍ സംസാരിച്ചു |