15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02-16 Thursday

ബസ്സും ലോറിയും കൂട്ടിയിടിച്ച് നഗരമധ്യത്തിലെ ബേക്കറിക്കടയിലേക്ക് പാഞ്ഞു കയറി
പന്ത്രണ്ടു പേര്‍ക്ക് പരിക്ക്

Posted on 04 February 2016
04-02-16 accident
ചാവക്കാട്: ചാവക്കാട് സെന്ററില്‍  ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ചേറ്റുവ റോഡിലെ നെസ്റ്റ് ബേക്കറിയിലേക്ക് പാഞ്ഞു കയറി. ബസ്സ്‌ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ പന്ത്രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് (വ്യാഴം)  പുലര്‍ച്ച 04.10 നാണ് അപകടം. ഗുരുവായൂരില്‍ നിന്നും എറണാകുളത്തെക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സും തമിഴ്നാട് നാമക്കലില്‍ നിന്നും കോഴി മുട്ട യുമായി അണ്ടത്തോട് പോവുകയായിരുന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. എനാമാവ് റോഡില്‍ നിന്നും വന്നിരുന്ന ചരക്ക് ലോറിയും കുന്നംകുളം റോഡില്‍ നിന്നും വരികയായിരുന്ന ബസ്സും ചാവക്കാട് ജംഗ്ഷനില്‍ വെച്ചാണ് കൂടിയിടിച്ചത്. കെ എസ് ആര്‍ ടി സി ബസ്സിന്റെ മുന്‍വശത്തെ ഡോറിനു സമീപം ലോറി ഇടിക്കുകയായിരുന്നു ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ രണ്ടും ബേക്കറിയിലെക്ക് ഇടിച്ചുകയറി.
ടൌന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ്‌ യാത്രക്കാരായ ചെന്ത്രാപിന്നി സ്വദേശികള്‍ കൊനിശ്ശേരി സതീഷ്‌ ഭാര്യ ജിഷ (32) ഇവരുടെ മകള്‍ രണ്ടര വയസ്സുകാരി പാര്‍വതി, വെലെക്കെട്ട വീട്ടില്‍ സുലോചന (52), വസന്തകുമാരി (40), ഒരുമനയൂര്‍ ഹോട്ടല്‍ കാര്‍ത്തികയിലെ ജീവനക്കാരനായ വേലുച്ചാമി (60), മുത്തു (45), ഗുരുവായൂര്‍ സ്വദേശി മാടുമ്മല്‍ മണിയന്‍ (52), ബസ്സ്‌ ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി കുരുംബ്രതൊടികയില്‍ ബിജുകുമാര്(41)‍, കണ്ടക്ടര്‍ പാലയൂര്‍ സ്വദേശി ഓവാട്ട് സജീവ്(42), ലോറി ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ സ്വദേശി എം രവി(22), സഹായികളായ മഹേന്ദ്രന്‍ (32), മണി(28) എന്നിവര്‍ക്കാണ്  പരിക്കേറ്റത്. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ബേക്കറിക്കടയുടെ ഷട്ടറുകളും ബോര്‍ഡുകളും തകര്‍ന്നു. കട തുറന്നതിനു ശേഷമേ അകത്തെ നാശനഷ്ടങ്ങള്‍ അറിയാനാകൂ. സാധാരണയായി പത്ര വിതരണക്കാര്‍ അപകടം നടന്ന ബെക്കറിയുടെ വരാന്തയിലാണ് പത്രക്കെട്ടുകള്‍ എത്തിച്ച് വിതരണം ചെയ്യുന്നത്. പത്രവിതരണക്കാര്‍ എത്തുന്നതിനു ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്.

04-02-16 accidet maniyan n sulochana

അപകടത്തില്‍ പരിക്കേറ്റ ചെന്ത്രാപിന്നി സ്വദേശിനിയും, ഗുരുവായൂര്‍ സ്വദേശി മാട്ടുമ്മല്‍ മണിയനും

< <

03-02-16 kerala yathra