15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-02-2016 Thursday

അണ്ടത്തോട്‌ എൽ പി സ്കൂൾ വിദ്യാര്‍ഥികള്‍  ചികിൽത്സാ സഹായം നല്കി 

Posted on 04 February 2016
03-02-16 lp school
പുന്നയൂര്‍ക്കുളം : ഏഴു വർഷമായി തളർന്നു കിടക്കുന്ന അണ്ടത്തോട്‌ അറപ്പ റോഡിൽ താമസിക്കുന്ന തിരുത്തിയിൽ ഷാഹിറിന്നു 5000രൂപ സഹായം നൽകി അണ്ടത്തോട്‌ എൽ പി സ്കൂൾ വിദ്യാർഥികൾ മാതൃകയായി. കുട്ടികൾ സമാഹരിച്ച തുക ഷാഹിറിന്നു ഇന്നലെ വീട്ടിൽ എത്തിനൽകി. ഒരു വിദ്യാർഥിയാണ് ഷാഹിറിന്റെ ദുരിത ജീവിതത്തെ സ്കൂളിൽ പറഞ്ഞത്. നിർദ്ദന കുടുംബങ്ങളിൽ നിന്നെത്തുന്ന കുട്ടികളായിട്ടുപോലും കിട്ടാവുന്ന പണം സ്വരൂപിക്കാൻ തീരുമാനിക്കുകായിരുന്നു. പ്രധാന അധ്യാപിക ഇ ആർ ഷീല. പി ടി എ പ്രസിഡന്റ്‌ കെ അബൂബക്കർ. റ്റി.കെ സക്കരിയ്യ. വിദ്യാര്‍ഥികളായ കെ. ബി. ദില്ഷിയ. പി. എ.മുഹമ്മദ്‌ ഫഹദ്. മുഹമ്മദ്‌ സിനാൻ. മുഹമ്മദ്‌ അഖ്രം എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്. കടലിൽ കുളിക്കുന്നതിനിടയില്‍ തലയിടിച്ചു വീണാണ് ഷാഹിർ (26)കിടപ്പിലായത് ചികിത്സാക്കായി ലക്ഷങ്ങൾ ചിലവാക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഇപ്പോള്‍ ആയുർവേദ ചികിത്സയിലാണ്.

03-02-16 kerala yathra