15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

04-10-15 Sunday

ബാങ്കുകള്‍ക്ക് പോലീസിന്‍റെ ജാഗ്രത നോട്ടീസ്

posted on 04 October 2015
ചാവക്കാട്: സംസ്ഥാനത്തും ജില്ലയിലും മോഷണസംഭവങ്ങള്‍ വര്‍ദ്ധിച്ചതിന്റെ വെളിച്ചത്തില്‍ ചാവക്കാട് മേഖലയിലെ ബാങ്കുകള്‍ക്ക് പോലീസ് ജാഗ്രത നോട്ടീസ് നല്‍കി. മേഖലയിലെ ദേശസാല്‍കൃത, സഹകരണ ബാങ്കുകള്‍ക്കാണ് സിഐ എ.ജെ. ജോണ്‍സന്‍, എസ്‌ഐ പി.ഡി. അനൂപ്‌മോന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ജാഗ്രതാ നോട്ടീസ് നല്‍കിയത്. ബാങ്ക് പരിസരത്ത് മതിയായ വെളിച്ചം ഒരുക്കുക, ബാങ്കിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുക, സുരക്ഷാ ജീവനക്കാര്‍ക്ക് മികച്ച ടോര്‍ച്ചുകള്‍ നല്‍കുക, പ്രായാധിക്യമായവരെ സുരക്ഷാ ജീവനക്കാരായി നിയമിക്കാതിരിക്കുക, രാത്രിയില്‍ സമീപത്തെ മറ്റ് സുരക്ഷാ ജീവനക്കാരുമായി ആശയ വിനിമയം നടത്തുക, ബാങ്ക് പരിസരത്ത് സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം മുതല്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നോട്ടീസ് നല്‍കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.