15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

04-10-15 Sunday

വികസന സെമിനാര്‍ സംഘടിപ്പിച്ചു

posted on 04 October 2015
03-10-15 CPI M SEMINAR
ചാവക്കാട്‌: ‍:  സിപിഐ എം  ചാവക്കാട് മുനിസിപ്പല്‍ കമ്മറ്റി നയരേഖ രൂപീകരണ വികസന സെമിനാര്‍ സംഘടിപ്പിച്ചു.  തീര വിനോദ സഞ്ചാരം, അടുക്കളകൃഷി, ലേബര്‍ബാങ്ക്, ജൈവപച്ചക്കറി വിപണനശാല, സമ്പൂര്‍ണ്ണ കുടില്‍ നിര്‍മ്മാര്‍ജ്ജനം, സ്മാര്‍ട്ട് സ്‌കൂള്‍ തുടങ്ങി നഗരസഭയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള വികസന പദ്ധതിയുടെ കരട് രൂപരേഖ സെമിനാറില്‍ അവതരിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറയില്‍പ്പെട്ട പ്രഗല്‍ഭരുടെ പങ്കാളിത്തം കൊണ്ട് സെമിനാര്‍ ശ്രദ്ദേയമായി. ചാവക്കാട് വ്യാപാര ഭവനില്‍ നടന്ന സെമിനാര്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം അധ്യക്ഷയായി. സി പിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി എന്‍ കെ അക്ബര്‍  വികസന കരട് രൂപ രേഖ അവതരി്പ്പിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ കെ സുധീരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുള്‍ഹമീദ്, ലാസര്‍ പേരകം, പി കെ സൈതാലിക്കുട്ടി, പി വി സുരേഷ്‌കുമാര്‍, ഷീജ പ്രശാനത്, കെ എച്ച് സലാം, മാലിക്കുളം അബ്ബാസ് എന്നിവര്‍ സംസാരിച്ചു. എ എച്ച് അക്ബര്‍ സ്വാഗതവും എം ആര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു..