15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

04-10-15 Sunday

താലൂക്ക് വികസനസമിതി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം

posted on 04 October 2015
ചാവക്കാട്: താലൂക്ക് വികസനസമിതി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം. പല കേസുകളിലും നിഷ്‌ക്രിയ നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നായിരുന്നു വിമര്‍ശം. പുന്നയൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പരാതി നല്‍കി മാസങ്ങളായിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. തെക്കന്‍ പാലയൂരില്‍ പട്ടികജാതി കുടുംബത്തിന്റെ വീടാക്രമിച്ച സംഭവം, കാവീടില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയ പല കേസുകളിലും പ്രതികളെ രക്ഷപ്പെടുത്തുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് യോഗം കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സി.സൂപ്പര്‍ഫാസ്റ്റ് ബസ്സിന് മന്ദലാംകുന്ന് സെന്ററില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ മന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്ന് ടി.പി. ഷാഹു പറഞ്ഞു. ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ തോന്നിയ വിലയ്ക്കാണ് ഇപ്പോള്‍ കിട്ടുന്നത്. മണ്ഡലകാലം അടുത്തതോടെ ഈ അവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ബസ്സുകള്‍ റൂട്ട് മാറി സര്‍വ്വീസ് നടത്തുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. കടലോരത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലെ ഏറുമാടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. സിവില്‍ സ്റ്റേഷന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രാളജി ഓഫീസിനായി ആരോഗ്യവകുപ്പിന്റെ താഴത്തെ നിലയിലെ ഓഫീസിന്റെ കുറച്ച് ഭാഗം നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. തീരദേശ സര്‍വ്വെ നടത്താനുള്ള ടീമിനെ അയയ്ക്കാമെന്ന് കളക്ടറില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു.ചാവക്കാട് ടൗണില്‍ ശാസ്ത്രീയമായ ഗതാഗതക്രമീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.കെ. ഷംസുദ്ദീനും തീരദേശമേഖലയില്‍ പിടിമുറുക്കുന്ന കഞ്ചാവ്, മദ്യ, ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ചിറമ്മലും യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് നഫീസകുട്ടി വലിയകത്ത്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
.