15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-10-15 Monday

അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്

posted on 05 October 2015
പുന്നയൂര്‍ക്കുളം: വടക്കേക്കാട് വീട് കൊള്ളയടിച്ച് 500 പവന്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘമാണെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 29-നാണ് വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞു മുഹമ്മദിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 പവന്‍ സ്വര്‍ണ്ണവും അരകോടിയുടെ വജ്രാഭരണങ്ങളും മോഷണം പോയത്.