15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

05-10-15 Monday

അകലാട് പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച

posted on 05 October 2015
theftചാവക്കാട്: വടക്കേക്കാട് സ്റ്റേഷന്‍പരിധിയില്‍ വീണ്ടും മോഷണം. അകലാട് ഒറ്റയിനി തയ്യില്‍ ഗള്‍ഫ് പ്രവാസിയുടെ പൂട്ടിക്കിടന്ന വീടുള്‍പ്പെടെ രണ്ടിടത്ത് വീണ്ടും മോഷണം. അകലാട് ഒറ്റയിനി തയ്യില്‍ അബ്ദുറഹ്മാന്റെ വീട്ടിലും ബന്ധുവായ തയ്യില്‍ ഹസ്സന്റെ സ്റ്റേഷനറി ക്കടയിലുമാണ് മോഷണം നടന്നത്.
അബ്ദുറഹ്മാനും കുടുംബവും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട് പൂട്ടിയിട്ട് അബുദാബിയിലേക്ക് മടങ്ങിയത്. മരംകൊണ്ടുണ്ടാക്കിയ മുന്‍വാതിലിന്റെ പട്ടിക മാറ്റി പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ടെലിവിഷന്‍ കാണാതായിട്ടുണ്ട്. അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ച് പുറത്തിട്ടിരിക്കുകയാണ്.
വീട് നോക്കാന്‍ ഏല്‍പ്പിച്ച ബന്ധു പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. വടക്കേക്കാട് എസ്.ഐ. ടി.എസ്. റനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
ഈ വീടിന്റെ സമീപത്ത് ദേശീയപാത 17-ല്‍ ഒറ്റയിനി സെന്ററില്‍ തന്നെയുള്ള തയ്യില്‍ ഹസ്സന്റെ ഉടമസ്ഥതയിലുള്ള ഷെറിന്‍ സ്റ്റേഷനറി ക്കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. സമീപത്തെ പള്ളിക്കു മുമ്പിലുള്ള നേര്‍ച്ചപ്പെട്ടിയിലെ പണം ഓരോ രാത്രിയിലുമെടുത്ത് ശേഖരിച്ചുവെക്കുന്നത് ഈ കടയിലാണ്. ശനിയാഴ്ച രാത്രി ഇങ്ങനെ വെച്ച 3000 രൂപയാണ് കവര്‍ന്നത്.
വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാമത്തെ കവര്‍ച്ചയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഗള്‍ഫ് വ്യവസായി വടക്കേക്കാട് തടാകം കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍നിന്ന് അഞ്ഞൂറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50 ലക്ഷത്തിന്റെ വജ്രം പതിച്ച ആഭരണങ്ങളുമാണ് കവര്‍ന്നത്.