aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-06-2015 Sunday

അമിത വൈദ്യുതി പ്രവാഹം: മുപ്പതോളം വീടുകളില്‍ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു

posted on 07 June 2015
ഗുരുവായൂര്‍: വൈദ്യുതിയുടെ അമിത പ്രവാഹം മൂലം 30 ഓളം വീടുകളില്‍ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു. ഇരിങ്ങപ്പുറത്ത് കോട്ടപ്പടി സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഫ്രിഡ്ജ്, ഫാന്‍, ടി വി, ഡി വി ഡി പ്ലെയര്‍ തുടങ്ങിയവയാണ് കത്തിനശിച്ചത്. വൈദ്യുതോപകരണങ്ങളില്‍ സ്പര്‍ശിച്ചവര്‍ക്ക് ഷോക്കും അനുഭവപ്പെട്ടു. 11 കെ.വി ലൈനില്‍ നിന്ന് വീടുകളിലേക്കുള്ള ലൈനിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് കാരണമെന്ന് പറയുന്നു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വീടുകളില്‍ ഉണ്ടായത്.
.