15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-07-15 Tuesday

കുഴി ആരടക്കും.. തര്‍ക്കം തുടരുന്നു അപകടങ്ങളും..

posted on 07 July 2015
06-07-15 GVR Road
ഗുരുവായൂര്‍: നിരവധി അപകടങ്ങള്‍ക്കിടയാക്കുന്ന  ഗുരുവായൂര്‍ കൈരളി ജങ്ഷന് സമീപമുള്ള റോഡിലെ കുഴി ആരാണ് അടക്കേണ്ടത് എന്നതിനെ ചൊല്ലിതര്‍ക്കം. കുഴി ആര് അടക്കണം എന്ന തര്‍ക്കം തുടരുമ്പോഴും റോഡിന് നടുവിലെ കുഴിയില്‍ വീണ് പലര്‍ക്കും അപകടം സംഭവിക്കുന്നുണ്ട്. റോഡിന് നടുവിലെ മാന്‍ഹോളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകിയാണ് റോഡ് തകര്‍ന്നിട്ടുളളത്. മഴയില്ലെങ്കിലും ജലപ്രവാഹം തുടരുന്നതിനാല്‍ പരിസരത്ത് വെള്ളം കെട്ടിനില്‍ക്കുയാണ്. മമ്മിയൂരിനും പടിഞ്ഞാറെനടക്കും ഇടയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നിടത്താണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. തൊട്ടടുത്തുള്ള ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് നിരവധി കുട്ടികളും ഇതുവഴി കടന്നുപോകുന്നുണ്ട്. എപ്പോഴും വെള്ളം കെട്ടികിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തെറിക്കുന്ന വെള്ളത്തില്‍ കാല്‍നടക്കാരും ഇരുചക്രവാഹനക്കാരും കുളിക്കുന്ന അവസ്ഥയുമുണ്ട്. നഗരസഭ ചെയര്‍മാന്‍ നേരിട്ട് വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പരിശോധന നടത്തിയെങ്കിലും വെള്ളം വരുന്ന മാന്‍ഹോള്‍ തങ്ങളുടേതല്ലെന്ന് പറഞ്ഞ് തിരിച്ചുപോയി. പി ഡബ്ലു ഡിയാണ് റോഡ് നന്നാക്കേണ്ടത് എന്നാണ് അവരുടെ ഭാഷ്യം. തിങ്കളാഴ്ച തന്നെ മൂന്ന് ബൈക്കുകള്‍ കുഴികാണാതെ നിയന്ത്രണം വിട്ട് റോഡില്‍ വീണിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നത്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതല്ലാതെ അപകടം ഒഴിവക്കാന്‍ നടപടിയില്ലാത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്

hawa addd 2