posted on 07 July 2015 വടക്കേകാട്.
ബസില്‍വച്ച് ഉപദ്രവിച്ച യുവാവിനെ പിന്തുടര്ന്ന് പിടികൂടി പൊലിസില്‍
ഏല്‍പ്പിച്ച വിദ്യാര്‍ഥിനികള്‍ക്ക് സ്കൂളിന്റെ അനുമോദനം. തൊഴിയൂര്‍ ഐസിഎ
വിമന്‍സ് കോളജിലെ വിദ്യാര്‍ഥികളായ ടി.വി.മുഹ്സിന, പി.റൈഹാനത്ത്, മറിയംജമീല
എന്നിവരെയാണ് അനുമോദിച്ചത്. കുന്നംകുളം ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ ഉദ്ഘാടനം
ചെയ്തു. ഐസിഎ പ്രസിഡന്റ് ആര് വി അബ്ദുല്‍ മജീദ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം
സഗീര്കാദരി, കെ അബൂബക്കര്‍, ഒ എം മുഹമ്മദാലി, ഡോ.ലത്തീഫ്, അധ്യാപകരായ എ സായിനാഥന്‍,
മഞ്ജുമ, റീജ യൂജിന്‍, ഫര്ഹീന് എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെയാണ്
ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ യുവാവ് വിദ്യാര്‍ഥിനിയെ
ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വടക്കേകാട് ആശുപത്രി സ്റ്റോപ്പില്‍ ഇറങ്ങി
രക്ഷപ്പെടാന്‍ ശ്രമിച്ച എടപ്പാള്‍ സ്വദേശിയായ യുവാവിനെ ഓട്ടോയില്‍
തിരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. .
|