15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-07 2015 Tuesday

പുന്നത്തൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ പരക്കെമോഷണം

posted on 07 July 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ പുന്നത്തൂര്‍ റോഡിലെ സ്ഥാപനങ്ങളില്‍ പരക്കെമോഷണം. പണവും മൊബൈല്‍ഫോണുകളും നഷ്ടപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഈ മേഖലയില്‍ മോഷണം നടക്കുന്നത്. പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ലാത്തതാണ് മോഷണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുന്നത്തൂര്‍ റോഡില്‍ മേഴ്‌സികോളേജ്, ചമയം ഫൂട്ട് വെയര്‍, ഡിംപിള്‍ ടൈലറിംഗ്, ഡിംപിള്‍ ഫാന്‍സി, ആവണി സ്റ്റുഡിയോ, വ്യാപാരിവ്യവസായി സമിതി ഓഫീസ് എന്നിവിടങ്ങലിലാണ് മോഷണം നടന്നത്. മേഴ്‌സികോളേജില്‍ നിന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 6500 രൂപയും രണ്ട് മൊബൈല്‍ഫോണുകളുമാണ് മോഷണം പോയത്. വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ സൂക്ഷിച്ചിരുന്നതാണ് പണം. കോളേജ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഫോണുകളാണ് സിംകാര്‍ഡ് അടക്കം നഷ്ടപ്പെട്ടത്. ഓഫീസ് റൂമിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കാള്‍ അകത്ത് കടന്നിട്ടുള്ളത്. അര്‍ബുദ രോഗികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായുള്ള പാലിയേറ്റീവ് കെയറിന്റെ സംഭാവാനപെട്ടി കുത്തിതുറന്നും പണം കവര്‍ന്നിട്ടുണ്ട്. തുക തിട്ടപ്പെടുത്താനായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ രേഖകളും മറ്റു സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞിട്ടില്ല. ഡിംപിള്‍ ഫാന്‍സി സെന്ററിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 1000രൂപയാണ് കവര്‍ന്നിട്ടുള്ളത്. കുറിപണം നല്‍കാന്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. മേശതകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡിംപിള്‍ ടൈലറിംഗ് എന്ന സ്ഥാപനത്തിന്റെ ചില്ല് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആവണി സ്റ്റുഡിയോ, വ്യാപാരി വ്യവസായി സമതി ചാവക്കാട് ഏരിയകമ്മറ്റി ഓഫീസ് എന്നിവിടങ്ങളിലും പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പുന്നത്തൂര്‍ റോഡിലെ സ്‌റ്റൈലോ കോംപ്ലക്‌സിലെ ചമയംഫൂട്ട് വെയറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മേശകുത്തിതുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ചില്ലറയായി സൂക്ഷിച്ചിരുന്ന അഞ്ഞൂറ് രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. വില്‍പ്പനക്ക് വെച്ചിരുന്ന കുടകളിലൊരെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റൈലോ കോംപ്ലക്‌സിലെ അഞ്ച് കടകളില്‍ കഴിഞ്ഞ ഏപ്രില്‍ 29ന്  മോഷണം നടന്നിരുന്നു. ചമയം ഫൂട്ട് വെയറില്‍ നിന്ന് അയ്യായിരം രൂപയും രേഖകളുമാണ് മോഷണം പോയിരുന്നത്. ആറ് മാസം മുന്‍പും ഈ കെട്ടിടത്തില്‍ മോഷണം നടന്നിരുന്നു. രാത്രിയും വാഹനതിരക്കുള്ള കുന്നംകുളം ചാവക്കാട് റൂട്ടിലാണ് ഈ സ്ഥാപനങ്ങള്‍. മോഷണത്തിന് അറുതി വരുത്താന്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

hawa ad walk