banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-09-2014 Sunday

കാഴ്ചക്കുല സമര്‍പ്പണത്തിനായി ഗുരുവായൂരില്‍ വന്‍തിരക്ക്

posted on 07 September  2014
06-09-14 Gvr Kazhchakulaഗുരുവായൂര്‍: സമ്പല്‍സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍  കാഴ്ചക്കുല സമര്‍പ്പണത്തിനായി ഗുരുവായൂരില്‍ വന്‍തിരക്ക്. രാവിലെ ശീവേലിക്ക് ശേഷം ഏഴോടെ ക്ഷേത്ര അകത്തളത്തില്‍ കാഴ്ച്ചകുല സമര്‍പ്പണം നടന്നത്. കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ചു. ഒപ്പം നിറഞ്ഞു കത്തുന്ന നിലവിളക്കും, വിഘ്‌നേശ്വരന് നാളികേരവും. കഴകം ആനന്ദന്‍ കുത്തുവിളക്ക് പിടിച്ചു. മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി പഴയത്ത് സതീശന്‍ നമ്പൂതിരി  പ്രാര്‍ത്ഥന നടത്തിയ ശേഷം ആദ്യകാഴ്ച്ചകുല സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രമുഖ വ്യാക്തികളും ഭക്തരുംകാഴ്ച്ച കുല സമര്‍പ്പണം നടത്തി. സഹകരണ വകുപ്പുമന്ത്രി സി എന്‍. ബാലകൃഷ്ണന്‍, ദേവസ്വം ചെയര്‍മാന്‍ ടി വി  ചന്ദ്രമോഹന്‍, ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററുടെ ചുമതലവഹിക്കുന്ന ജില്ലകലക്ടര്‍ ഡോ: എം എസ് ജയ, ഗുരുവായൂര്‍ ദേവസ്വം സ്ഥിരാംഗങ്ങളായ സാമൂതിരിരാജ, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ എന്‍  രാജു, അഡ്വ: എ സുരേശന്‍, കെ ശിവശങ്കരന്‍, അഡ്വ: ജനാര്‍ദ്ദനന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി  വിജയന്‍ കൂടാതെ നൂറുകണക്കിന് ഭക്തജനങ്ങളും ക്ഷേത്രസന്നിധിയില്‍ കാഴ്ച്ചകുലസമര്‍പ്പിച്ചു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ ഭക്തര്‍ കാഴ്ചകുല സമര്‍പ്പണം തുടരും. ആയിരത്തോളം പഴക്കുലകള്‍ കാഴ്ചകുലകളായി എത്തും. നേന്ത്രകുലക്ക് തീപിടിച്ച വിലയാണെങ്കിലും ഗുരുവായൂരപ്പന് കാഴ്ച്ചകുല സമര്‍പ്പിക്കുന്നതില്‍ ഭക്തര്‍ ഒട്ടും ലോഭം വരുത്തിയിട്ടില്ല. ഇന്ന് ലഭിക്കാവുന്നതില്‍ വെച്ചേറ്റവും നല്ല നേന്ത്രപഴകുലകളാണ് ക്ഷേത്രത്തില്‍  തിരുമുല്‍കാഴ്ച്ചയായി ഭക്തര്‍ സമര്‍പ്പിച്ചത്.
ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവരായിരുന്നു പഴയ കാലത്ത് കാഴ്ച്ചകുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ''പാട്ടകുലകള്‍'' എന്ന പേരിലായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലക്കുള്ള കാഴ്ച്ചകുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചകുല സമര്‍പ്പണമായി മാറുകയായിരുന്നു. ലഭിച്ച പഴകുലകളില്‍ ഒരുവിഹിതം ഗുരുവായൂരിലെ  ആനകള്‍ക്കും, ഒരുവിഹിതം തിരുവോണനാളായ ഞായറാഴ്ച്ച ഭക്തര്‍ക്ക് നല്‍കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെക്കും. ബാക്കി വന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലംചെയ്തു. എന്നാല്‍ കാഴ്ചക്കുലകള്‍ ലേലം െയ്യരുതെന്നാവശ്യപ്പെട്ട് ഭക്തന്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് കാഴ്ചക്കുലകളുടെ ലേലം തടസപ്പെട്ടു. 
ഭഗവത് ദര്‍ശനത്തിനും ശനിയാഴ്ച്ച അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. നടന്‍ ദിലീപും, മകള്‍ മീനാക്ഷിയും രാവിലെ ദര്‍ശനത്തിനെത്തിയിരുന്നു. തിരുവോണദിനമായ ഞായറാഴ്ച്ച ക്ഷേത്രത്തില്‍ നടക്കുന്ന കാഴ്ച്ചശീവേലിക്ക് ദേവസ്വം ആനതറവാട്ടിലെ വലിയ കേശവന്‍ ഭഗവാന്റെ തിടമ്പേറ്റും. ക്ഷേത്രത്തിത്തുന്ന ഭക്തര്‍ക്കിന്ന് വിഭവസമൃദ്ധമായ തിരുവോണസദ്യയാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. കാളന്‍, ഓലന്‍, എലിശ്ശേരി, അച്ചാര്‍, കായവറുത്തത്, പപ്പടം എന്നിവയും, പഴപ്രഥമനുമാണ് വിഭവങ്ങള്‍. ക്ഷേത്രം ഊട്ടുപുരയില്‍ നടക്കുന്ന ഓണസദ്യയില്‍ പതിനായിരത്തോളം ഭക്തര്‍ക്കായിട്ടാണ്  ദേവസ്വം ഓണസദ്യ ഒരുക്കിയിരിക്കുന്നത്.  

കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടത്തി
06-096-14 kozhikulangara kazcha kulaചാവക്കാട്‌: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്രാടദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടത്തി. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക്‌ ക്ഷേത്രം മേല്‍ശാന്തി ഡി രാജന്‍ എമ്പ്രാന്തിരി കാര്‍മികത്വം വഹിച്ചു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, സെക്രട്ടറി എം ആര്‍ ജയന്‍, കെ എം ഷാജി, പ്രേമന്‍, ചെഞ്ചേരി ജയന്‍, നാരായണന്‍ കുട്ടി, ഡോ .സതീശന്‍, ഡോ.സൂര്യ രാമചന്ദ്രന്‍, നരിയംപുള്ളി മാധവന്‍, രാജന്‍ നേടിയെടത്ത്, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.