15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-10-2015 Wednesday

ചാവക്കാട്‌ എല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി
ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നിവക്ക്  ഊന്നല്‍

Posted on: 07 October 2015
07-10-15 LDF PRAKADANA PATHRIKA PRAKASHANA N
ചാവക്കാട്; ചാവക്കാട്‌ മുന്‍സിപ്പാലിറ്റി എല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തല വികസനം എന്നിവക്ക്  ഊന്നല്‍ നല്‍കിയ പ്രകടന പത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ചിങ്ങനാത്ത് പാലം ഗതാഗതയോഗ്യമാക്കി ഗുരുവായൂര്‍, കുന്നംകുളം ഭാഗങ്ങളിലേക്ക് ഗതാഗതസൗകര്യമൊരുക്കുമെന്നും ശാസ്ത്രീയമായ ഗതാഗത പരിഷ്‌ക്കാരത്തിലൂടെ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്നും പ്രകടനപത്രിക ഉറപ്പ് നല്‍കുന്നു. താലൂക്ക് ആസ്പത്രി സര്‍ക്കാര്‍ സഹായത്തോടെ ജില്ല ആസ്പത്രിയാക്കാനുള്ള പദ്ധതി ഉണ്ടാക്കുമെന്നതാണ് ആരോഗ്യമേഖലയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. രോഗികള്‍ക്ക് ഏറ്റവും മികച്ചതും ചിലവ് കുറഞ്ഞതുമായ ചികിത്സ ഉറപ്പ് വരുത്തും. പൊതുവിദ്യാലയങ്ങള്‍ ഹൈടെക് മാതൃകയിലേക്ക് ഉയര്‍ത്തും. കനോലി കനാല്‍ സംരക്ഷിച്ച് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. വഞ്ചിക്കടവില്‍ മത്സ്യം, പച്ചക്കറി, മാംസം എന്നിവയുടെ മൊത്തവിതരണ കേന്ദ്രം സ്ഥാപിക്കും, ചാവക്കാട് ബീച്ചില്‍ മത്സ്യമൊത്ത വിപണനകേന്ദ്രം സ്ഥാപിക്കും, കൂട്ടുങ്ങല്‍ ചന്ത പുനസ്ഥാപിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
ഉറവിടങ്ങളില്‍ തന്നെമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം, ചെറുകിട കുടിവെള്ള പദ്ധതി,  ഭവന നിര്‍മ്മാണ പദ്ധതി തുടങ്ങിയവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭയില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍നിന്ന് അഭിപ്രായം ആരായുന്നതിന് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പെട്ടികളില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം സി.പി.എം. വികസന സെമിനാറും നടത്തിയിരുന്നു. സി.പി.എമ്മാണ് ചാവക്കാട് നഗരസഭ ഭരിക്കുന്നത്.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ പ്രകടനപത്രിക പ്രകാശനം ചെയ്തു. കെ കെ സുധീരന്‍ അധ്യക്ഷനായി. ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്‍ കെ അക്ബര്‍,നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, എ എച്ച് അക്ബര്‍, പി വി സുരേഷ് കുമാര്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് സലാം, മാലിക്കുളം അബാസ്, എ എ സതീന്ദ്രന്‍, സി കെ കാദര്‍, തുടങ്ങിയവര്‍ സംസാരിച്ചു.