banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

08-04-14 Tuesday

Sun      Mon       Tue       Wed       Thu       Fri       Sat

ആവേശത്തിരകള്‍ ഉയര്‍ത്തി ചാവക്കാട്‌ കലാശക്കൊട്ട്

posted on 08 April 2014
ചാവക്കാട്‌: ആവേശത്തിരകള്‍ ഉയര്‍ത്തി കലാശക്കൊട്ട്. പോലീസ്‌ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥികള്‍ എത്തിയതോടെ ആവേശം അലകടലായി.  ജനസാഗരമായി ചാവക്കാട്‌ നഗരം.  മണിക്കൂറുകളോളം ഗതാഗതം സതംഭിച്ചു. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ ക്യൂ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങളുടെ അവസാനദിനമായ ഇന്ന് വൈകുന്നേരം നാലുമണിയോടെ തന്നെവാദ്യമേളങ്ങളും കൊടിതോരണങ്ങളുമായി  പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരം കയ്യടക്കിയിരുന്നു. യു ഡി എഫ്, എല്‍ ഡി എഫ്, എസ് ഡി പി ഐ, ബിജെപി  പ്രവര്‍ത്തകരാണ് കലാശക്കൊട്ടിനെത്തിയത്‌. ഇതിനിടെ ബി ജെ പി പ്രവര്‍ത്തകരില്‍ ചിലര്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ കൊടികളുമായി ചാടിക്കളിച്ചത് സംഘര്‍ഷ ഭീതിയുണ്ടാക്കി. ചാവക്കാട്‌ എ എസ് ഐ കലാധരന്‍ ബി ജെ പി പ്രവര്‍ത്തകരെ പിടിച്ചുമാറ്റി. ചില കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പതാകകളുമായി എസ് ഡി പി ഐ പ്രവര്‍ത്ത്കര്‍ക്കിടയിലേക്ക് പ്രവേശിച്ചതും വാക്ക്‌തര്‍ക്കത്തിനിടയാക്കി. പോലീസ്‌ ഇടപെട്ടു യു ഡി എഫ് പ്രവര്‍ത്തകരെ ഏനാമാവ് റോഡിലേക്ക് മാറ്റി. ബാന്‍ഡ്‌ വാദ്യം, ചെണ്ട, നാസിക്‌ തുടങ്ങിയ വാദ്യമേളങ്ങള്‍ക്കൊപ്പം പാര്‍ട്ടികളുടെ പ്രചരണ വാഹനങ്ങളിലെ പാട്ടുകളും കൂടെ രണ്ടു മണിക്കൂര്‍ നഗരം ശബ്ദമുഖരിതമായി. ചാവക്കാട് സി സിബിച്ചന്‍, എസ് ഐ കെ എം ഷാജി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹം നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു
അഞ്ചരയോടെ  ചാവക്കാട്‌ ജംഗ്ഷനില്‍ തിങ്ങിനിറഞ്ഞ അണികള്‍ക്കിടയിലേക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ യുടെ നേത്രത്വത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സി എന്‍ ജയദേവന്‍ തുറന്ന ജീപ്പില്‍ പ്രവേശിച്ചതോടെ നഗരം ഹര്‍ഷാരവങ്ങളാല്‍ മുഖരിതമായി. ചെങ്കൊടികള്‍ വാനില്‍ ആവേശത്തോടെ പാറിക്കളിച്ചു.
അല്‍പസമയത്തിനകം ഏനാമാവ് റോഡ്‌ കേന്ദ്രീകരിച്ച് നിന്നിരുന്ന യുഡിഎഫ്‌ അണികള്‍ക്കിടയില്‍ നിന്നും കെ പി ധനപാലനുള്ള ജയ്‌ വിളികള്‍ ഉയര്‍ന്നു. സി എച്ച് റഷീദ്‌, പി കെ അബൂബക്കര്‍ ഹാജി എന്നിവരോടൊപ്പം അലങ്കരിച്ച വാഹനത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ പി ധനപാലന്‍  അണികള്‍ക്കിടയിലേക്ക് പ്രവേശിച്ചു. പച്ചമേലാപ്പ് വിരിച്ച അന്തരീക്ഷത്തില്‍ ത്രിവര്‍ണക്കൊടികളും കൈപ്പത്തികളും ആവേശതിമിര്‍പ്പിലേറി.
ഇതിനിടെ ചേറ്റുവ റോഡ്‌ കേന്ദ്രീകരിച്ച എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥി കെ പി സുഫീറയും എത്തിച്ചേര്‍ന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാഴ്ച്ചക്കാരായെത്തിയവരെക്കൊണ്ട്  നഗരവും കെട്ടിടങ്ങളും തിങ്ങിനിറഞ്ഞു.
കലാശക്കൊട്ട് അവസാന നിമിഷങ്ങളിലേക്ക് പ്രവേശിച്ചതോടെ അണികളുടെ ആവേശം മൂര്‍ധന്യത്തിലെത്തി, ആര്‍പ്പുവിളികളാല്‍ അന്തരീക്ഷം മുഖരിതമായി, നാസിക്‌, ബാന്‍ഡ്‌, ചെണ്ട എന്നിവയില്‍ അണികള്‍ മുഴുവന്‍ ശക്തിയും പരീക്ഷിച്ചു,  നഗരം പ്രകമ്പനം കൊണ്ടു. സമയം ആറുമണിയായ നിമിഷം ആരവങ്ങള്‍ നിലച്ചു അലങ്കാരങ്ങള്‍ അഴിച്ചു, നഗരം ശാന്തമായി, അണികളും കാഴ്ച്ചക്കാരും പിരിഞ്ഞു പോയി.

08-04-14 dhanapal
j08-04-14 ayadevan 1
08-04-14 danapal 5
08-04-14 safoora 2
08-04-14 kalasham6
08-04-14 ldf pracharanm
08-04-14 ldf
08-4-14 cnj
08-04-14 udf3
08-04-14sdpi
08-04-14 danapalan udf
08-04-14 danapal 6