banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

08-04-2015  Wednesday

പ്രണയ നൈരാശ്യം  - ബംഗാളി യുവാവ്‌ വീടിനു തീ കൊളുത്തി
വൃദ്ധ വെന്തുമരിച്ചു  പൊള്ളലേറ്റ മകളുടെ നില ഗുരുതരം

Posted on  08 April 2015
07-04-15 unnipathuവെങ്കിടങ്ങ്‌ : വൃദ്ധയും യുവതിയായ മകളും താമസിക്കുന്ന വീടിനു ബംഗാളി യുവാവ്‌ തീ കൊളുത്തി. വീട്ടമ്മയായ വൃദ്ധ വെന്തുമരിച്ചു, പൊള്ളലേറ്റ മകളുടെ നില ഗുരുതരം. തൊയക്കാവ് പുതുവച്ചോലയില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ഉണ്ണിപാത്തു(55)വാണ് മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ മകള്‍ സീനയെ തൃശൂര്‍ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് സീനയെ രക്ഷപ്പെടുത്തിയത്. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത ഉണ്ണിപാത്തു വീടിനകത്ത്‌ പെട്ടുപോകുകയായിരുനു. സംഭവവുമായി ബന്ധപ്പെട്ട് സുജി മുള്‍ അലിമുണ്ടല്‍(24)എന്ന ബംഗാളി യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.
കെട്ടിട നിര്‍മാണ മേഖലയില്‍ ജോലിക്കായെത്തിയ ബംഗാളി യുവാവ്‌ നാളുകളായി വെങ്കിടങ്ങിലാണ് താമസം. ഇതിനിടെ ഉണ്ണിപാത്തുവിന്റെ മകള്‍ സീനയുമായി യുവാവ്‌ അടുപ്പത്തിലായി. വിവാഹത്തിനു തയ്യാറാണെന്ന് സീനയും മാതാവും യുവാവിനെ ബോധ്യപ്പെടുത്തുകയും പിന്നീട് മാതാവിന്റെ ചികിത്സക്കായി പലപ്പോഴും യുവാവില്‍ നിന്ന് പണം കൈപറ്റിയതായും പറയുന്നു. ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവാവുമായുള്ള വിവാഹത്തില്‍ നിന്നും സീനയും മാതാവും പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് ഇരുവരെയും വകവരുത്താന്‍ ഉറങ്ങിക്കിടക്കുന്ന വീടിനു തീകൊളുത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്‌.

07-04-15 fire