banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02-15 Monday

വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറികള്‍ കൃഷി ചെയ്ത് പൊതുപ്രവര്‍ത്തകനും കുടുംബവും മാതൃകയാവുന്നു

Posted on 09 February 2015
08-02-15 agri
ചാവക്കാട്‌ : വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറികള്‍ കൃഷി ചെയ്ത് പൊതുപ്രവര്‍ത്തകനും കുടുംബവും മാതൃകയാവുന്നു.  മുസ്ലിം ലീഗ്  ജില്ലാ പ്രസിഡണ്ടും, ഓട്ടോകാസ്റ്റ് ചെയര്‍മാനുമായ ചാവക്കാട്‌ അഞ്ചങ്ങാടി സ്വദേശി സി എച്ച് റഷീദും കുടുംബവുമാണ് നാട്ടുകാര്‍ക്ക്‌ മാതൃകയായി കൃഷി ഒരുക്കിയിരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തില്‍ വീണു കിട്ടുന്ന വിശ്രമവേളകള്‍  ഉപയോഗിച്ചാണ് നിത്യ ജീവിതത്തില്‍ ആവശ്യമായ തക്കാളിയും കാന്താരി മുളകും കോളിഫ്ലവറും കാബേജുമെല്ലാം ഇവര്‍ സ്വന്തമായി വിളയിക്കുന്നത്. പൊന്നാനി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ഭാര്യ ഫാത്തിമയും വിദ്യാര്‍ഥിയായ മകള്‍ സ്വാലിഹയും ചേര്‍ന്നാണ് കൃഷി പരിപാലിക്കുന്നത്.
രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ ജൈവ കൃഷി രീതിയാണ് ഇവര്‍ അവലംഭിക്കുന്നത്. ഗ്രോ ബാഗുകള്‍ വാങ്ങിയും ചാക്കില്‍ മണല്‍ നിറച്ചും ചാണകം വളമായി ഉപയോഗിച്ചും വളര്‍ത്തിയെടുത്ത  തൈകളില്‍ നിന്നും പഴുത്ത തക്കാളികള്‍ പൊട്ടിച്ചെടുക്കുമ്പോള്‍ കൃഷിയെകുറിച്ചും ഓരോ കുടുംബങ്ങളും അവര്‍ക്കുവേണ്ട പച്ചക്കറികള്‍ കൃഷി ചെയ്യേണ്ടതിനെ കുറിച്ചും റഷീദ്‌ വാചാലനാവുകയായിരുന്നു.
രണ്ടുവര്‍ഷം മുന്‍പ്‌ മട്ടുപ്പാവില്‍ ഒരുക്കിയ കോളിഫ്ളവര്‍ കൃഷി വിജയകരമായതോടെ പറമ്പിലും വീടിനുമുകളിലുമായി മറ്റു പച്ചക്കറികളും കൃഷി ചെയ്ത് തുടങ്ങി. കൂടാതെ വാഴ, പുളി, ചെരുനാരങ്ങ തുടങ്ങിയ കൃഷികളും ഉണ്ട്. വിളവെടുക്കുമ്പോള്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ചു വരുത്തുകയും അവര്‍ക്ക്‌ വിഹിതം നല്‍കി കൃഷിചെയ്യുവാനുള്ള പ്രിത്സാഹനം നല്‍കുകയും ചെയ്യുകയാണ് ഇദ്ദേഹത്തിന്റെ രീതി.
കലുഷമാര്‍ന്ന സാമൂഹികാന്തരീക്ഷത്തിലെ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ഉപദേശ നിര്‍ദേശങ്ങള്‍ക്കും ഇടയില്‍,  ചെറു നിമിഷങ്ങളിലെ  ഹരിത സല്ലാപങ്ങള്‍ നല്‍കുന്ന ആനന്ദം മനസ്സിനും ശരീരത്തിനും നല്‍കുന്ന ഊര്‍ജ്ജം അപാരമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.