banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-02-15 Monday

ദേശീയ ഗെയിംസില്‍ ചാവക്കാടിനെ അടയാളപ്പെടുത്തി രണ്ടു താരങ്ങള്‍

Posted on 09 February 2015
08-02-15 national games chavakkadചാവക്കാട്: 35- മത് ദേശിയ ഗയിംസില്‍  നെറ്റ് ബാള്‍ മത്സരത്തില്‍ വെങ്കലം ലഭിച്ച കേരള ടീമില്‍ രണ്ട് പേര്‍ ചാവക്കാട് സ്വദേശികള്‍
പാലയൂര്‍ സ്വദേശി ടി.എം റിജാസ്, തെക്കേ പുന്നയൂര്‍ ടി.വി രാഹുല്‍ എന്നിവരാണ് കേരളാ ടീമില്‍ കളിച്ച തൃശൂരില്‍ നിന്നുള്ളവര്‍. നാഷണല്‍ ഗയിംസില്‍ ഇതാദ്യമായാണ് നെറ്റ് ബോള്‍ മത്സരവുമായി കേരളമെത്തുന്നത്. ആദ്യ കളിയില്‍ തന്നെ സംസ്ഥാനത്തിന് അഭിമാനാര്‍ഹമായ വിജയം നേടിക്കൊടുക്കാന്‍ ടീമിനു കഴിഞ്ഞു.  റിജാസ് തിരുവനന്തപുരം മാര്‍ബസാലിയസ് എഞ്ചിനീയറിംഗ് കോളജില്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംങ്ങിലും രാഹുല്‍ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രിയിലും വിദ്യാര്‍ത്ഥികളാണ്. പാവറട്ടി സെന്റ് തോമസ് ഹയര്‍സെക്കന്ററിയില്‍ നിന്നാണ് റിജാസ് എഞ്ചിനീയറിംഗ് പഠനത്തിന് തിരുവനന്തപുരത്തെത്തുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ച റിജാസ് നേരത്തെ ബാസ്‌ക്കറ്റ് ബാള്‍ മത്സരങ്ങളില്‍ തൃശൂര്‍ ജില്ലക്കുവേണ്ടി കളിച്ചിട്ടുണ്ട്. പാലയൂര്‍ കുരിശുപള്ളിക്ക് സമീപം ഇരിങ്ങത്തയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റേയും റംലയുടേയും മകനാണ് റിജാസ്. പാവറട്ടി ബി.ബി.സി ക്ലബ്ലില്‍ നിന്നാണ് റിജാസ് ബാസ്‌ക്കറ്റ് ബാളിലേക്ക് പ്രവേശിക്കുന്നത്.
തെക്കേ പുന്നയൂര്‍ ജുമാഅത്ത് പള്ളിക്ക് കിഴക്ക് പരേതനായ താണിശേരി വീട്ടില്‍ വേലായുധന്‍ മോഹിനി ദമ്പതി മാരുടെ മകനാണ് രാഹുല്‍. തിരുവളയന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വരേയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടുവിനും പഠിച്ച ശേഷമാണ് രാഹുല്‍ കേരള വര്‍മ്മയിലെത്തുന്നത്. തിരുവളയന്നൂര്‍ സ്‌കൂളില്‍ അധ്യാപകനായ സെബാസ്റ്റ്യന്‍ മാസ്റ്ററുടെ ശ്ക്ഷണത്തില്‍ തുടങ്ങിയ ബാസ്‌ക്കറ്റ് ബാള്‍ പരിശീലനമാണ് രാഹുലിന്റെ തുടക്കം. ജില്ലക്ക് വേണ്ടിയും സംസ്ഥാനത്തിനുവേണ്ടിയും രാഹുല്‍ കളിച്ചിട്ടുണ്ട്. കേരളവര്‍മ്മയിലെ കോച്ചായിരുന്ന പി.സി ആന്റണിയാണ് രാഹുലിന്റെ ഉയര്‍ച്ചക്ക് പിന്നില്‍. സംസ്ഥാന സപോര്‍ട്‌സ് കൗണ്‍സിലിന്റെ കോച്ചായ പി.സി തോമസ് നാഷണല്‍ ഗയിംസില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ നെറ്റ്ബാള്‍ കോച്ചായിരുന്നു.  ഇരുവരും മത്സരത്തിലെ ഉന്നത വിജയത്തിനു ശേഷം നാട്ടിലെത്തിയിട്ടുണ്ട്. റിജാസ് തിങ്കളാഴ്ച്ച തന്നെ തിരുവനന്തപുരത്തേക്ക് പോകും. .