banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

 ഫാസില്‍ വധം - കോടതിയില്‍ കീഴടങ്ങിയ രണ്ടുപേരെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്തി

Posted on: 09 April 2014
08-04-14 GVR NEWS-APRIL-8- FAZIL MURDER THELIVEDUPPU-2
ഗുരുവായൂര്‍: ഗുരുവായൂര്‍  നഗരസഭയിലെ  തൈക്കാട് ബ്രഹ്മകുളത്ത് സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫാസിലിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ രണ്ടുപേരെ ഗുരുവായൂര്‍ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി  തെളിവെടുപ്പ് നടത്തി. നെന്മിനി കൈതക്കാട്ട് വീട്ടില്‍ വിബിന്‍ദാസ്(25), ബ്രഹ്മക്കുളം വിളക്കത്തറ വീട്ടില്‍ ശ്രീകണ്ഠന്‍(32) എന്നിവരെയാണ് ഗുരുവായൂര്‍ സി ഐ  കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ്‌ നടത്തിയത്‌. ഏഴും, എട്ടും പ്രതികളാണിവര്‍. മൊത്തം 15 പ്രതികളുള്ള കേസ്സില്‍ ഇതോടെ മുഴുവന്‍ പ്രതികളും പോലീസ് പിടിയിലായി. കഴിഞ്ഞ നവംബര്‍ നാലിനാണ് സിപിഐ എം ബ്രഹ്മകുളം ഈസ്റ്റ് ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ തൈക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയും എസ്എഫ്ഐ മണലൂര്‍ ഏരിയാ വൈസ് പ്രസിഡന്റുമായ ഫാസിലിനെ ആര്‍ എസ് എസ്സുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ഫാസിലിനെ  വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തേനി-കമ്പം പ്രദേശങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന വിബിന്‍ദാസും, ശ്രീകണ്ഠനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് രണ്ട് പേരും ചാവക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ, പോലീസ് സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി . രണ്ട് പേരും ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകരാണ്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി രണ്ട് പേരെയും ബുധനാഴ്ച്ച രാവിലെ കോടതിയില്‍ ഹാജരാക്കും.