banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

16കാരിയെ തട്ടികൊണ്ടുപോയ കേസ്സില്‍ വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

Posted on: 09 April 2014
08-04-14 fransis ismayilഗുരുവായൂര്‍: 16കാരിയെ തട്ടികൊണ്ടുപോയ കേസ്സില്‍  വിവാഹത്തട്ടിപ്പ്‌ വീരനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരക്കല്‍ ഫ്രാന്‍സിസ് എന്നു വിളിക്കുന്ന ഇസ്മയിലിനെയാണ് ഗുരുവായൂര്‍ സി ഐ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നെന്മിനി സ്വദേശിയായ 16കാരിയെയാണ് കഴിഞ്ഞ ഫെബ്രുവരി ആറിന് തട്ടികൊണ്ടുപോയത്. നെന്മിനിയില്‍ വാടകക്ക് താമസിച്ചിരുന്ന പ്രതി അയല്‍വാസിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോകുകയിയിരുന്നു. ഒരുമാസക്കാലം  തമിഴ്‌നാട്ടി്‌ലെ വിരുതാചലം എന്ന കുഗ്രാമത്തില്‍ ഒളിവില്‍ താമസിപ്പിച്ച് പീഡിപ്പിച്ച ശേഷം മാര്‍ച്ച് ആറിന് ഗുരുവായൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് പ്രതിയെ അന്വഷിച്ച് വരികയായിരുന്നു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് തന്ത്രപരമായി ഗുരുവായൂരിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തമിഴ്‌നാട്ടിലും, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുമായി നിരവധി മോഷണകേസ്സുകളിലും, പിടിച്ച് പറികേസ്സുകളിലും പ്രതിയാണ് ഇസ്മയില്‍. തമിഴ്‌നാട്ടില്‍ ജയിലില്‍കിടക്കുന്ന സമയത്ത് പരിചയപ്പെട്ടയാളുമായി സ്വര്‍ണ്ണ ഇരട്ടിപ്പിന് പദ്ധതിയിട്ടിരിക്കുകയായിരുന്നു. കൂട്ടുപ്രതിയെ പിടികൂടിയ പോലീസ് ഇയാളുടെ സഹായത്തോടെയാണ്  സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ഇസ്മയിലിനെ ഗുരുവായൂരിലേക്ക് വിളിച്ച് വരുത്തുന്നത്. മണത്തല വഞ്ചിക്കടവ്, പൊന്നാനി, തൊട്ടാപ്പ്, അഞ്ചങ്ങാടി, പുന്ന എന്നി സ്ഥലങ്ങളില്‍ നിന്നായി പ്രതി നിയമപരമായി അഞ്ച് വിവാഹവും നിയമവിധേയമല്ലാതെ നിരവധി വിവാഹവും കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുള്ളത്. ഗുരുവായൂര്‍ എസ് ഐ  എം ശശീധരന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ പി എസ്  അനി്ല്‍ , പി ബസന്ത്, സിവില്‍പോലീസ് ഓഫീസര്‍മാരായ കെ എച്ച് അബുതാഹിര്‍, സി ജി ലിജോ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ‍.