banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-04-15   Thursday

ഗുരുതരമായ പരിക്കുകളോടെ റോഡരികില്‍ കണ്ടെത്തിയ ബൈക്ക്‌ യാത്രികന്‍ മരിച്ചു

09 April 2015
08-04-15 sharafudheen 47 accident deathചാവക്കാട്‌ : ഗുരുതരമായ പരിക്കുകളോടെ  ബൈക്കില്‍ നിന്നും വീണ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ പാലുവായ്‌ സ്വദേശി മരിച്ചു. പാലുവായ് ജുമാമസ്ജിദിനു സമീപം അറക്കല്‍ ഉസ്മാന്‍ മകന്‍ നാലകത്ത്‌ മഞ്ഞില്‍ കല്ലുംപുരയില്‍  ഷറഫുധീ(47)നാണ് മരിച്ചത്‌. ബൈക്കില്‍ നിന്നും വീണ് തലക്ക് ക്ഷതമേറ്റ നിലയില്‍ ബോധമില്ലാതെ റോഡില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. മൂക്കില്‍നിന്നും വായില്‍നിന്നും ചോര വന്നിരുന്നതായി പറയുന്നു. തലയുടെ മുകള്‍ ഭാഗത്ത്‌ ശക്തമായ ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തേങ്ങ തലയില്‍ വീണതായിരിക്കും എന്നാണു പ്രാഥമിക നിഗമനം. പാവറട്ടിയില്‍ നിന്നും വീട്ടിലേക്ക്‌ വരും വഴി ശനിയാഴ്ച്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്‌. ചൊവ്വാഴ്ച രാത്രി തൃശൂര്‍ അമല ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പാലുവായ്‌ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.
അവിവാഹിതനാണ്. മാതാവ്‌ : ഖദീജ. സഹോദരങ്ങള്‍ : അഷറഫ്‌, താജുദ്ധീന്‍, റുഖിയ, നജ്മുന്നിസ, ശറഫുന്നിസ, ഖമറുന്നിസ. .